ഇന്ന് എല്ലാ രേഖകളും നമ്മൾ ഡിജിറ്റൽ രൂപത്തിലാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര സർക്കാർ ഇന്ത്യൻ ജനങ്ങൾക്കുവേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു കാർഡാണ് ഹെൽത്ത് ഐഡികാർഡ്. എന്നാൽ എന്താണ് ഹെൽത്ത് കാർഡ് എന്നും ഇതെന്തിനാണ് നാം എടുക്കേണ്ടത് എന്നും നമ്മളിൽ പലർക്കും അറിയില്ല. എന്നാൽ ഇന്ന് നമുക്ക് ഹെൽത്ത് ഐഡി കാർഡ് ലഭിക്കുന്നതിന് എന്തെല്ലാമാണ് നാം ചെയ്യേണ്ടത് എന്നും എന്തിനാണ് ഐഡി കാർഡ് എടുക്കുന്നത് എന്നും നമുക്ക് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാം.
ഇന്ത്യയിലെ ജനങ്ങളുടെ ഹെൽത്ത് വിവരങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ടുള്ള ഒരു ഹെൽത്ത് ഐഡികാർഡാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ളത്. അതായത് ഒരു വ്യക്തി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട് എങ്കിൽ അതല്ല ഏതെങ്കിലും രോഗത്തിന് തുടർച്ചയായി ചികിത്സ തേടുന്നുണ്ട് എങ്കിൽ അത്തരം വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്രസർക്കാർ ഈ കാർഡ് സജ്ജമാക്കുന്നത്. ഇത് ഉപയോഗിച്ചു കൊണ്ട് തന്നെ ഹെൽത്ത് ഇൻഷുറൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
സാധാരണ നമ്മൾ ഐഡി കാർഡുകൾ ഉപയോഗിക്കുന്നതു പോലെ തന്നെ ഈ ഹെൽത്ത് കാർഡിന് ഒരു ഐഡി നമ്പർ ഉണ്ടാവും. എന്നാൽ ഇതിൽ അഡ്രസ്സ് ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് പി എച്ച് ആർ അഡ്രസ്സ് ആണ്. അതായത് പേഴ്സണൽ ഹെൽത്ത് റെക്കോർഡ് ഉപയോഗിച്ചാണ് പിൻ നമ്പർ ജനറേറ്റ് ചെയ്യുന്നത്. അതുപോലെതന്നെ ആധാർകാർഡിൽ കാണുന്നതു പോലെ ഒരു നമ്പറാണ് ഉപയോഗി ക്കുന്നതും. ഐഡി കാർഡുകൾ നാം കയ്യിൽ കരുതുന്നത് പോലെ തന്നെ ഈ ഒരു ഐഡി കാർഡും നമ്മൾ ഏതുസമയത്തും കൈയിൽ കരുതേണ്ടതായി വരും.
അതായത് മരുന്നു വാങ്ങുവാനോ ചികിത്സക്കായോ മറ്റും പുറത്തു പോകുന്ന സമയങ്ങളിൽ ഹെൽത്ത് ഐഡികാർഡ് നമ്മുടെ കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ്. അതായത് ഒരു വ്യക്തിയുടെ മുഴുവൻ ചികിത്സ രേഖകളും ഈ ഒരു കാർഡിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രസർക്കാർ ഈയൊരു കാർഡ് പുറത്തിറക്കുന്നത്. അതുപോലെ തന്നെ ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളെല്ലാം ഒരു ഐഡി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
എന്നാൽ ഈയൊരു കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തു തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം പിന്നീട് എപ്പോഴെങ്കിലും നാമിപ്പോൾ ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ല എങ്കിൽ വീണ്ടും ലിങ്ക് ചെയ്യേണ്ടതായിട്ടുള്ള ഒരു അവസ്ഥ നമുക്ക് ഉണ്ടാകും. അതുപോലെ തന്നെ ആധാർ ഉപയോഗിച്ചുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ആധാറിൽ കൊടുത്തിട്ടുള്ള കോൺടാക്ട് നമ്പർ തന്നെ ഇതിൽ നൽകേണ്ടതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
