കോവിഡ് മഹാമാരി ലോകമെങ്ങും കീഴടക്കിയതോടെ പ്രതിസന്ധി യിലായ ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ സാദാരണക്കാർക്ക് സഹായകരമാകുന്ന ഒത്തിരി പദ്ധതികൾ സർക്കാരിൻറെ ഭാഗത്തു നിന്നും നൽകുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഒരു പദ്ധതിയെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ആളുകൾക്ക് ഈയൊരു പദ്ധതി ഉപകാരപ്പെടുന്നതു തന്നെയായിരിക്കും.
സംസ്ഥാന സർക്കാരിൻറെ കോവിഡ് ധന സഹായമായി നടപ്പാക്കാൻ പോകുന്ന ഈയൊരു പദ്ധതിവഴി പ്രതിമാസം 5000 രൂപയാണ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അയ്യായിരം രൂപ വീതം മൂന്നുവർഷം പ്രതിമാസം ഈയൊരു പദ്ധതിയിൽ നിന്നും ലഭിക്കുന്നതായിരിക്കും. മുൻഗണനാ വിഭാഗത്തിൽ പെടുന്ന കാർഡുക ളായ മഞ്ഞ, പിങ്ക് എന്നീ കാർഡുകാർക്കാണ് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. എന്നാൽ ആശ്രയ പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾക്കും, ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്കും ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
ഇനി കുടുംബത്തിലെ ഏക ആശ്രയമായിരുന്ന ആൾ കോവിഡ് കാരണം മരണമടഞ്ഞു പോയിട്ടു ണ്ടെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്കും ഈ ഒരു പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കും. ഇതിനുള്ള അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തന്നെ നൽകണമെന്നും സർക്കാർ പ്രത്യേകം അറിയിച്ചിട്ടുണ്ട്. സമർപ്പിക്കുന്ന രേഖകളിലെ സത്യാവസ്ഥ അനുസരിച്ചായിരിക്കും ഈ പദ്ധതിയിൽ ആംഗമാകുക. അത് പ്രകാരം തുക സ്വന്തം അക്കൗണ്ടുകളിൽ എത്തിച്ചേരുന്നതു മായിരിക്കും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
