വീട് നിർമ്മിക്കുമ്പോൾ ഇതാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട് പനിയുടെ ചിലവ് 40 % വരെ കുറക്കാം

സ്വന്തമായി ഒരു വീട് എന്നത് നമ്മളിൽ പലരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് ഉപയോഗിക്കു വാനും നമ്മളെല്ലാം ഏറെ ആഗ്രഹിക്കുന്നു എന്നതാണ് വാസ്തവം. എന്നാൽ കുറഞ്ഞ ചിലവിൽ നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഒരു വീട് നിർമ്മിക്കാം എന്ന് നമുക്ക് നോക്കാം. കുറഞ്ഞ ബഡ്ജറ്റിൽ നല്ല ക്വാളിറ്റിയുള്ള ബ്ലോക്ക് കട്ടകളായ AAC കട്ടകൾ ഉപയോഗിച്ചുകൊണ്ട് വീടുപണി എങ്ങനെയാണ് പൂർത്തിയാക്കുന്നത് എന്ന് നോക്കാം.

AAC കട്ടകൾ നിർമ്മിച്ചിരിക്കുന്നത് തെർമൽ പ്ലാൻറ് അവശിഷ്ടമായ ഫ്ലൈ ആഷ്, വെള്ളാരം കല്ലിന്റെ പൊടി, ചുണ്ണാമ്പ് കല്ല്, കുമ്മായം, സിമെന്റ് എന്നിവ ഒരു നിശ്ചിത അളവിൽ ചേർത്താണ്. വളരെ വെയിറ്റ് കുറഞ്ഞതു ആയതുകൊണ്ടാണ് കെട്ടിടനിർമ്മാണത്തിന് AAC കട്ടകൾ എല്ലാവരും തിരഞ്ഞെടുക്കുന്നത്. 20% സോളിഡ് 80% എയർ എന്ന ഒരു കണക്കിലാണ് ഈ കട്ടകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള വീടിൻ്റെ മുകളിലത്തെ നില കിട്ടാൻ ഉദ്ദേശിക്കുകയാണെങ്കിലോ, പുതിയൊരു വീട് നിർമിക്കാൻ ഉദ്ദേശിക്കുകയാണെങ്കിലോ, തീർച്ചയായും AAC കട്ടകൾ വിശ്വസിച്ചു കൊണ്ട് കെട്ടിടനിർമ്മാണം നടത്താവുന്നതാണ്.

AAC കട്ടകൾ 2 ഇഞ്ച് മുതൽ 12 ഇഞ്ച് വരെ വ്യത്യസ്ത സൈസുകളിൽ ലഭ്യമാണ്. എന്നാൽ ചുമരുകളെല്ലാം നിർമ്മിക്കുന്നത് മിനിമം എട്ടിഞ്ച് കട്ടകൾ കൊണ്ടാണ്. കട്ടകൾക്ക് 75 രൂപയാണ് വിലയായി വരുന്നത്.
പാർട്ടീഷൻ ചെയ്യാൻ വേണ്ടിയിട്ട് നാലഞ്ച് കട്ടകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അതുപോലെ തന്നെ സ്ഥലത്തിൻറെ ആവശ്യകതയനുസരിച്ച് കട്ടകൾ തിരഞ്ഞെടുക്കാവുന്നതാണ്. വീടിൻറെ ചൂട് കുറയ്ക്കുന്നതിനും ഈ കട്ടകൾ വളരെ നിലവാരം പുലർത്തുന്നവയാണ്.

AAC കട്ടകൾക്ക് ലേബർ ചാർജ് ഉൾപ്പെടെ വെറും 25 രൂപ മാത്രമേ ചിലവായി വരുന്നുള്ളൂ. വെറും 45 മിനിറ്റുകൾ കൊണ്ട് തന്നെ കട്ടകൾ സെറ്റായി കിട്ടുന്നതാണ്. ചൂടു കുറയ്ക്കുന്നത് കൊണ്ടും നിർമ്മാണ രീതിയിലെ വ്യത്യസ്തത കൊണ്ടും സാധാരണ കട്ടകളെ അപേക്ഷിച്ച് ലേബർ ചാർജ് കുറവാണ് അതുകൊണ്ട് തന്നെ 40% വീട് പണിക്കുള്ള ചിലവ് കുറയ്ക്കാവുന്നതാണ്. കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply