സ്ത്രീകളും പെൺകുട്ടികളും സൂക്ഷിക്കുക, അതി തീവ്ര മഴക്ക് സാധ്യത

ചൊവ്വാഴ്ച വരെ അതി തീവ്ര മഴക്കും കാറ്റിനും സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മൽസ്യ ബന്ധനത്തിന് ഉൾപ്പെടെ 13 ആം തീയതിവരെ നിരോധനം ഏർപ്പെടുത്തി യിരിക്കുകയാണ്. അതിനാൽ തന്നെ വൈധ്യുത ഉപകരണങ്ങൾ എപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ചാർജ് ചെയ്തു സൂക്ഷിക്കുക. അതുമാത്രമല്ല ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രതയിൽ ആയിരിക്കണമെന്നും ഇപ്പോൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂർ, ജില്ലകളിൽ നാളെയും, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ 12 നും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 13 നും ഒറ്റപ്പെട്ട പ്രദേശത്തു 64 . 5 മില്ലീമീറ്റർ മുതൽ, 115 . 5 മില്ലീ മീറ്റർ വരെ മഴ പെയ്തേക്കാം എന്ന സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഇനി സംസ്ഥാന പോലീസിന്റെ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പിൽ പറയുന്നു സ്ത്രീകളും പെൺകുട്ടികളൂം ശ്രദ്ധിക്കുക. പലതരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കന്നവരാണ് എങ്കിൽ നിങ്ങളുടെ ഫോട്ടോകൾ ഫ്രണ്ട്സിന് മാത്രം കാണുന്ന രീതിയിലാക്കി മാറ്റുക. കൂടുതലായും പബ്ലിക്കായി ഇടുന്നതിലൂടെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നും സംസ്ഥാന പോലീസ് നിർദ്ദേശം നൽകുന്നു. വിവിധ തരത്തിലുള്ള ഡേറ്റിങ് ആപ്പ്ളിക്കേഷനിലുൾപ്പെടെ നമ്മുടെ സംസ്ഥാനത്തിലെ പെൺകുട്ടികളുടെയും, സ്ത്രീകളുടെയും ഫോട്ടോകൾ കണ്ടുവരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് പോലീസ് മേധാവികൾ നൽകുന്നത്.

നമ്മളെല്ലാം മൽസ്യം ഉപയോഗിക്കുന്നവരാണ്. എന്നാൽ കെമിക്കലുകൾ ചേരാത്ത മൽസ്യം, ഉപയോഗിക്കാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ രാസ പദാർത്ഥങ്ങൾ അടങ്ങിയ മത്സ്യമാണ് എന്നുള്ള സംശയം നിങ്ങൾക്കുണ്ടായി എങ്കിൽ തീർച്ചയായും ഇപ്പോൾ പ്രാവർത്തനമാരംഭിച്ച പരാതി പരിഹാര സെല്ലിൽ അറിയിക്കാവുന്നതാണ് എന്നും മന്ത്രി സജി ചെറിയാൻ ഇപ്പോൾ അറിയിച്ചിട്ടുണ്ട്. അതിനായി ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകുന്നു.

ഫിഷറീസ് കോൾ സെന്റർ – o471 2525 200
1800 4253 183
കൂടുതൽ അറിവിലേക്കായി മീഡിയ കമ്പാനിയൻ എന്ന യൂട്യൂബ് ചാനൽ പരിശോദിച്ചു നോക്കാവുന്നതാണ്.

Leave a Reply