പെട്രോൾ വില ഇനിയൊരു പ്രശ്നമല്ല, ഗൂഗിൾ പേയിലെ ഈ ഒരു ഓപ്ഷൻ ട്രൈ ചെയ്യൂ

ഇപ്പോൾ നമുക്കെല്ലാം അറിയുന്ന ഒരു കാര്യമാണ് ഓരോ ദിവസവും കൂടി വരുന്ന ഇന്ധന വില. ഇത് പലർക്കും താങ്ങാവുന്നതിനും അപ്പുറമാണ് എന്നാൽ നമ്മൾ ഈ രീതിയിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ അടിക്കുകയാണ് എങ്കിൽ നമുക്ക് നല്ല രീതിയിലുള്ള ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. അപ്പോൾ എങ്ങനെയാണ് ക്യാഷ് ബാക്ക് നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകൾ വഴി ഡീസൽ അല്ലെങ്കിൽ പെട്രോൾ അടിക്കുകയാണെങ്കിൽ
ഗൂഗിൾ പേ വഴി പെയ്മെൻറ് ചെയ്താൽ 500 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാവുന്ന ഒരു സംവിധാനമാണിത്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുപ്പതിനായിരത്തോളം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ഒരു അനുകൂല്യം ലഭിക്കാൻ പോകുന്നത്. ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഗൂഗിൾ പേയും തമ്മിൽ ഒരു ധാരണ യായിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ ഏറ്റവും ലോയൽറ്റി പ്രോഗ്രാം ആയിട്ടുള്ള എക്സ്ട്രാ റിവാർഡ്‌ എന്നുള്ള ഒരു ഓപ്ഷനും കൂടി ഇനിമുതൽ ഗൂഗിൾ പേ യിൽ ഉണ്ടാകും.

ഇത് വഴി നമ്മൾ പെട്രോൾ-ഡീസൽ അടിക്കുകയാണെങ്കിൽ ഗൂഗിൾ പേ വഴി ക്യു ആർ കോഡ് സ്കാൻ ചെയ്തു പെയ്മെൻറ് നടത്തുകയാണ് എങ്കിൽ നമുക്ക് പോയിന്റുകൾ വെച്ച് കൂടുകയും അ പോയിന്റുകൾ നമുക്ക് ക്യാഷായി മാറ്റുകയും ചെയ്യാവുന്നതാണ്. എല്ലാ പെട്രോൾ പമ്പുകളിലും ഈയൊരു സംവിധാനം ഇപ്പോൾ ലഭ്യമായിട്ടില്ല. തെരഞ്ഞെടുക്ക പ്പെട്ടിട്ടുള്ള ഇന്ത്യയിലെ മുപ്പതിനായിരത്തോളം ഇന്ത്യൻ ഓയിൽ കോർപ്പറേഷനുകളിലാണ് ഇത്തരം സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.

പുതിയ സംവിധാനം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അതുപോലെതന്നെ ഓൺലൈൻ ബാങ്കിംഗ് നടത്തുന്ന എല്ലാ കസ്റ്റമേഴ്സിനും ഇത് വളരെ ലാഭകരമാണ്. ഇനിമുതൽ നിങ്ങളെല്ലാം പെട്രോൾ ഡീസൽ അടിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഇന്ത്യൻ ഓയിൽ പമ്പുകളിൽ അടിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply