റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാവർക്കും ധനസഹായം

കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയതോടെ ജോലി നഷ്ടപ്പെട്ടവരും, ജീവൻ നഷ്ടമായവരും നമ്മുടെ സമൂഹത്തിലേറെയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ ദിവസവും സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ തിരിച്ചടക്കേണ്ടതില്ലാത്ത ക്ഷേമ പദ്ധതികൾക്കായി കാതോർക്കുന്നത്. ഉപജീവനമാർഗം വഴിമുട്ടിയവർക്ക് ഏറെ സന്തോഷം നൽകുന്ന പല ക്ഷേമ പദ്ധതികളും ഇന്ന് നിലവിലുണ്ട്. എന്നാൽ എല്ലാ മേഖലയിലും ഉപജീവനമാർഗം സ്തംഭിച്ചവർക്കായി രവി പിള്ള ഫൌണ്ടേഷൻ ഒരു സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്.

ഒത്തിരി ക്ഷേമ പദ്ധതികൾ നമ്മുടെ നാടിനുവേണ്ടീ നൽകിവരുന്ന അദ്ദേഹം ഇപ്പോൾ കോവിഡ് മൂലം ജീവൻ നഷ്ടമായവർക്കും, എല്ലാ രീതിയിലും ഉപജീവനമാർഗം വഴിമുട്ടിയവർക്കും സഹായം നൽകാനായി തീരുമാനിച്ചിരിക്കുകയാണ്. 15 കോടിയോളം രൂപയാണ് പാവപ്പെട്ടവരെ സഹായിക്കാനായി അദ്ദേഹം നീക്കിവെച്ചത്. 10 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയും, 5 കോടി സംസ്ഥാന സർക്കാർ വഴി വിതരണം ചെയ്യുവാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

ഓണത്തിന് മുൻപായി ഈ സഹായ വിതരണം നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ബാങ്ക് അകൗണ്ടുകൾ വഴിയോ നേരിട്ടോ സഹായം എത്തിച്ചേരുന്നതാണ്. ഇതിന്‌ അർഹതപ്പെട്ടവർ ആരൊക്കെ എന്നുവെച്ചാൽ കോവിഡ് മഹാമാരി ഇപ്പോഴും പിടിപെട്ടവരും, സാമ്പത്തിക സ്ഥിതി മോശമായവരും, പെൺമക്കളുടെ വിവാഹം നടത്താനായി ആലോചിക്കുന്നവരും, വിധവകളായ അമ്മമാർക്കും, മരുന്നുവാങ്ങാൻ പോലും നിവൃത്തിയില്ലാത്തവരും ഈ ആനുകൂല്യത്തിന് അർഹരാണ്.

ഇനി ഈ ആനുകൂല്യത്തിനായി അപേക്ഷിക്കുന്നവർ തീർച്ചയായും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്. അതിനായി നമ്മുടെ എം പി , എം ൽ എ , മന്ത്രിമാർ തുടങ്ങിയവരുടെ സാഷ്യപത്രം ആവശ്യമാണ്. അല്ലെങ്കിൽ നമുക്കെന്തെങ്കിലും രോഗമാണ് എന്ന് തെളിയിക്കുന്ന രേഖകൾ, അല്ലെങ്കിൽ റേഷൻ കാർഡിന്റ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റിന്റെ കോപ്പി, അല്ലെങ്കിൽ ജോലി നഷ്ടമായതിന്റെ രേഖകൾ എന്നിവ അടങ്ങുന്ന ഒരു കത്തും തപാൽ വഴി അയച്ചാൽ മതിയാകും.

Leave a Reply