ഒന്നിൽ കൂടുതൽ ബാങ്ക് അകൗണ്ട് ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ പണി കിട്ടും

നമുക്കെല്ലാം ഒന്നോ ഒന്നിലധികമോ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും. മാക്സിമം ഒരു സാധാരണ വ്യക്തിക്ക് 3 ബാങ്ക് അക്കൗണ്ടുകൾ വരെ ആകാം. ഓരോ വ്യക്തിയുടെയും ആവശ്യകതയനുസരിച്ച് ആയിരിക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുക. അതായത് ലോണുകൾ എടുക്കുന്നവർ ലോണുകൾ മാനേജ് ചെയ്യാൻ വേണ്ടി മാത്രം ഒരു അക്കൗണ്ട് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഓൺലൈൻ ബാങ്കിംഗ് ഉപയോഗിക്കുന്നവരും ഇത്തരം ട്രാൻസാക്ഷനു കൾക്ക് വേണ്ടി ഓരോ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും.

പിന്നെ വലിയ വലിയ തുകകൾ ബാങ്കിൽ നിക്ഷേപിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഒരു ബാങ്ക് അക്കൗണ്ടിൽ തന്നെ മുഴുവൻ പണവും സൂക്ഷിക്കുന്നത് അത്ര ഉചിതമായ കാര്യമല്ല. അതായത് ഒരു ബാങ്കിൽ 5 ലക്ഷം രൂപ വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. വലിയ തുകകൾ ബാങ്കിൽ നിക്ഷേപിക്കുന്നവർക്ക് മൾട്ടിപ്പിൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന തായിരിക്കും ഏറെ നല്ലത്. ഇപ്പോൾ ഒട്ടുമിക്ക ബാങ്കുകളിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതായിട്ടുണ്ട്.

എന്നാൽ മിനിമം ബാലൻസ് നമ്മൾ കീപ് ചെയ്തില്ല എങ്കിൽ അതിന് പെനാൽറ്റി നമ്മൾ കൊടുക്കേണ്ടി വരുന്നതാണ്. അതായത് നമ്മൾ മിനിമം ബാലൻസ് കീപ് ചെയ്യുന്നതിലൂടെ സേവിങ്സ് അക്കൗണ്ടിൽ നിന്നും വളരെ ചെറിയൊരു തുക മാത്രമേ ഇന്റെരെസ്റ്റ് പിടിക്കുകയുള്ളൂ. ഇപ്പോൾ മൾട്ടിപ്പിൾ അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുമ്പോൾ വിവിധ തരത്തിലുള്ള സർവീസ് ചാർജുകൾ ഈടാക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് എടുക്കുന്നുണ്ടെങ്കിൽ അതിന് ഒരു തുക നമ്മൾ നൽകേണ്ടിവരും. അതുപോലെതന്നെ എസ്എംഎസിനു വേണ്ടിയും നമ്മൾ ചാർജുകൾ നൽകേണ്ടതായി വരും.

ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമ്മൾ പല തരത്തിലുള്ള പെനാൽറ്റി ഇതിന് അടക്കേണ്ടതായിട്ട് വരും. അതായത് ഒരു അകൗണ്ട് മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ ഒരു അകൗണ്ടിന്റെ സർവിസ് ചാർജ് മാത്രമേ നമ്മളിൽ നിന്നും ഈടാക്കുകയുള്ളു. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply