റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കുക. വീട്ടിൽ വന്ന്‌ പരിശോധിക്കുന്നു

ഇന്ന് നമുക്ക് സംസ്ഥാന സർക്കാരിൻറെ പുതിയൊരു നടപടിയെക്കുറിച്ച്
അറിഞ്ഞിരിക്കാം. റേഷൻ കാർഡ് ഉടമകൾ ഈ ഒരു അറിയിപ്പ് ഉറപ്പായും അറിഞ്ഞിരിക്കണം. നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് അനധികൃതമായി അല്ലെങ്കിൽ അനർഹമായി ബി പി എൽ കാർഡുകൾ സ്വന്തമാക്കുന്ന ആളുകൾ ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇതിൻറെ ഭാഗമായി തന്നെ സ്വമേധയാ കാർഡ് അർഹതപ്പെട്ട രീതിയിൽ ആക്കാൻ വേണ്ടിയിട്ട് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ ഒരു അവസരം ഉപയോഗിച്ചവർക്ക് നേരെ യാതൊരുവിധ നടപടികളും നടപ്പാക്കില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകളാണ് സ്വമേധയാ കാർഡുകൾ മാറി പൊതു വിഭാഗത്തിലേക്ക് മാറിയിട്ടുള്ളത്. ഇങ്ങനെ മാറിയതിൽ ഏകദേശം ഒന്നര ലക്ഷത്തോളം ബിപിഎൽ വിഭാഗത്തിൽ ഇപ്പോൾ വേക്കൻസിയുണ്ട്. എന്നാൽ ബിപിഎൽ കാർഡിലേക്ക് മാറാൻ അർഹതയു ള്ളവർക്ക് എപിഎൽ കാർഡിൽ നിന്നും അപേക്ഷ കൊടുത്ത് കാത്തു നിൽക്കുന്നവരെ ഈ ഒരു മാസം തന്നെ പരിഗണിക്കും എന്നതാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഒന്നര ലക്ഷത്തോളം വരുന്ന പിങ്ക് റേഷൻ കാർഡുകൾ സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സർക്കാർ നടപടി എന്നത് ഇത്രയും അവസരം കാർഡുകൾ മാറാനായി നൽകിയിട്ടും മാറാത്തവർക്കായി ഇപ്പോൾ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മിക്കവാറും വീടുകളിലുമെത്തി അവരുടെ കാർഡുകൾ പരിശോധിക്കുകയും അർഹമായതാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതായിരിക്കും. ഇപ്പോൾ തളിപ്പറമ്പിൽ പരിശോധന നടത്തിയ ശേഷം 14 കാർഡുകളാണ് പിടികൂടിയിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇത്രയുംകാലം വാങ്ങിയ റേഷൻ വിഹിതത്തിൻ്റെ മാർക്കറ്റ് വാൽയു നമ്മൾ അടക്കേണ്ടതായി വരും.

അതുകൂടാതെ ഒരു ലക്ഷം രൂപ വരെ പിഴയും നൽകേണ്ടിവരുന്നതും, ഒരു വർഷം വരെ തടവു ലഭിക്കാനും ഈയൊരു സാഹചര്യം മാത്രം മതിയാകും. നിങ്ങളുടെ വീട്ടിലേക്കും ഇതുപോലെ കാർഡുകൾ പരിശോധിക്കാനായി എത്തുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ബിപിഎൽ കാർഡിന് അർഹതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ. 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീട്, നാലുചക്ര വാഹനം, 25000 രൂപക്ക് മുകളിൽ ശമ്പളം, ഒരു ഏക്കറി ലധികം ഭൂമി ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്കുണ്ട് എങ്കിൽ ബിപിഎൽ കാർഡ് കൈവശം വെക്കാനുള്ള അർഹതയില്ല എന്നതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Leave a Reply