നാട്ടിലുള്ള പ്രവാസികൾക്ക് 200000 രൂപ മുതൽ വായ്പയായി നൽകും പലിശയില്ലാതെ

പ്രവാസികൾക്ക് ഒരുപാട് ആശ്വാസകരമായ ഒരു അറിയിപ്പാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവാസികൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വേണ്ടി രണ്ട് ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ വായ്പയായി ലഭിക്കുന്ന രണ്ട് പ്രധാനപ്പെട്ട വായ്പാ പദ്ധതികളെക്കുറിച്ചാണ് ഇനി പറയുന്നത്. എന്നാൽ ഇതിൽ ഒരു വായ്പാ പദ്ധതിക്ക് പലിശ പോലും അടയ്ക്കേണ്ടതില്ല എന്നതാണ് അറിയാൻ കഴിയുന്നത്.

വിദേശത്തു നിന്നും നാട്ടിലേക്ക് വന്ന പ്രവാസികൾക്കും, തിരിച്ച് പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കും സ്വന്തമായിട്ടോ ജോയിൻറ് ആയിട്ടോ സംരംഭങ്ങൾ തുടങ്ങാനായി ഈ വായ്പാപദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. മിക്കവാറും പേർക്കും ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ്
ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുന്നതും. ഒന്നാമത്തെ പദ്ധതി പ്രവാസി ഭദ്രത കോൾ പദ്ധതി എന്നതാണ്. ഈ പദ്ധതി പ്രകാരം 2 ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്.

ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് പലിശ നൽകേണ്ടതില്ല എന്നതാണ്. രണ്ട് വർഷത്തോളമാണ് ലോണിന് കാലാവധിയായി നൽകുന്നത്. തുല്യ തുകയാണ് ഈ വായ്പയിലേക്ക് നമ്മൾ അടക്കേണ്ടത്. ഇതിൽ പ്രധാനമായും ഈ വായ്പയിലേക്ക് വേണ്ട യോഗ്യത എന്നത് വിദേശത്തു നിന്നും നാട്ടിലേക്ക് വന്ന പ്രവാസികൾക്കും, തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ തങ്ങേണ്ടി വന്ന പ്രവാസികൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നതാണ്.

കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് ലോണുകൾ ലഭിക്കുക. എന്നാൽ ഇതിന് അപേക്ഷിക്കാൻ അർഹതയുള്ളവർ ആരൊക്കെ എന്നാൽ അപേക്ഷ കൊടുക്കുന്ന വ്യക്തി കുടുംബശ്രീയിൽ അംഗത്വം എടുത്ത വരോ അതുമല്ല നമ്മുടെ കുടുംബത്തിൽ ആരെങ്കിലും കുടുംബശ്രീയിൽ അംഗത്വം എടുത്തിട്ടുള്ളവരോ ആയിട്ടുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ അർഹരാകാൻ കഴിയും.

കൂടുതൽ വിശദമായ അറിവുകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ അപേക്ഷാഫോമും ഈ വായ്പയുടെ ബന്ധപ്പെട്ട കാര്യങ്ങളും നമുക്ക് അറിയാൻ കഴിയുന്നതാണ്. കൂടുതൽ വിശദമായ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply