ചെടികൾക്കും പച്ചക്കറികൾക്കും ഉണ്ടാകുന്ന കീടബാധ ഇല്ലായ്മ ചെയ്യാൻ തൈര് കൊണ്ടൊരു പ്രയോഗം

ഏതൊരാളും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടുമുറ്റത്തെ ചെടികളെല്ലാം പൂത്തു നിൽക്കുന്ന ഒരു കാഴച. എല്ലാ ചെടികളും നല്ലപോലെ തളിർത്തു ദാരാളം പൂക്കൾ പൂത്തു നിൽക്കുന്ന കാഴ്ച മനസിന്‌ സന്തോഷവും, കണ്ണിനു കുളിർമയും നൽകുന്നത് തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ ചെടികളിൽ ദാരാളം കീടബാധ കാണാറുണ്ട്. പച്ചക്കറികൾക്കും, പൂച്ചെടികൾക്കുമെല്ലാം പല തരത്തിലുള്ള പ്രശനങ്ങൾ ഉണ്ടാകുന്നു. എന്നാൽ പച്ചക്കറികൾക്കും പൂച്ചെടികൾക്കുമുള്ള പല രോഗങ്ങളും മാറാനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മതിയാകും.

പച്ചക്കറികൾക്കും, പൂച്ചെടികൾക്കും ഉണ്ടാകുന്ന ഇല മഞ്ഞളിപ്പ്, ഫങ്കൽ രോഗങ്ങൾ, കീടബാധ എന്നീ രോഗങ്ങൾ ഒന്നും ഇല്ലാതിരിക്കാനും, പൂക്കളിൽ ദാരാളം പൂക്കൾ പിടിക്കാനും, പച്ചക്കറികളിൽ ദാരാളം കായ് പിടിക്കാനുമായി തൈര് കൊണ്ടുള്ള ഒരു സൂത്രം തയ്യാറാക്കിയാലോ. അതിനായി ഒരു ഗ്ലാസ് തൈര് എടുക്കുക. നല്ല പുളിയുള്ള തൈര് വേണം എടുക്കാൻ. ശേഷം തൈരിനെ എടുത്ത അതെ അളവിൽ ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്തിളക്കുക. തൈര് കൊണ്ടുള്ള ഈ മിക്സ് ഉപയോഗിച്ചാൽ ചെടികൾക്ക് ഉണ്ടാകുന്ന പൂപ്പൽ, ഫങ്കൽ ബാധ, എന്നിവക്കെല്ലാം നല്ലൊരു പരിഹാരമാണ് ഈ തൈര് മിക്സ്.

ഒരു മാസത്തിൽ രണ്ട്തവണയാണ് ഇത് തളിക്കേണ്ടത്. ഈ മിക്സിനെ ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം എല്ലാ ചെടികളുടെയും, പച്ചക്കറികളുടെയും ചുവട്ടിൽ തളിച്ച് കൊടുക്കുക. ഇനി ഇലകളിലും ഈ മിക്സ് ഉപയോഗിക്കണം എന്നുണ്ടെങ്കിൽ കുറച്ചു വെളുത്തുള്ളി ചേർത്ത് അരച്ച ശേഷം എല്ലാ ചെടികൾക്കും പച്ചക്കറികൾക്കും ഈ ലികുഡ് തളിച്ച് കൊടുക്കുക. വർഷകാലത്തു ചെടികൾക്കുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഈ തൈര് കൊണ്ടുള്ള പ്രയോഗം ഏറെ നല്ലതാണ്‌. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply