ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ എല്ലാ വിത്തുകളും മുളച്ചു ആരോഗ്യത്തോടെ വളരുന്നതാണ്.

നമുക്കെല്ലാം എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് വിത്തുകൾ എങ്ങനെയൊക്കെ നട്ടാലും മുളക്കുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല രീതിയിൽ എങ്ങനെ വിത്ത് മുളപ്പിച്ചെടുക്കാം എന്ന് നോക്കാം. മിക്കവാറും എല്ലാ പച്ചക്കറികളും വിത്ത് പാകിയാകും മുളപ്പിക്കുക. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് വിത്തുകൾ ഒരുമിച്ചു മുളപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പറിച്ചു നടുക. ഓരോ വിത്തും മുളപ്പിക്കുന്നതിന് ആറ് മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർത്തുക.

ഇങ്ങനെ വിത്തുകൾ കുതിർത്തി വെക്കുന്നത് കൊണ്ട് തന്നെ വിത്തുകൾ പെട്ടന്ന് മുളച്ചു കിട്ടുന്നു. എന്നാൽ വെള്ളം എടുക്കുമ്പോൾ സാദാരണ വെള്ളത്തിന് പകരം കഞ്ഞിവെള്ളമോ, തേങ്ങാ വെള്ളമോ ഉപയോഗിക്കുക. ഇനി സ്യൂഡോ മോണസ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളം ആകുമ്പോൾ എല്ലാ ദിവസവും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന സാധനമായിരിക്കും. അതുകൊണ്ട് തന്നെ കഞ്ഞിവെള്ളം എടുക്കുന്നതായിരിക്കും എല്ലാവർക്കും സൗകര്യം.

കഞ്ഞിവെള്ളം എടുക്കുമ്പോൾ ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിൽ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് മിക്‌സാക്കിയ ശേഷം വിത്ത് മുളപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. ഇനി കുതിർത്തുന്ന വിധ നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് വെള്ളം ചേർത്ത് മിക്‌സാക്കി വെച്ചിട്ടുള്ള കഞ്ഞിവെള്ളം ചേർക്കുക. എന്നിട്ട് കഞ്ഞിവെള്ളത്തിലേക്ക് ഏത് വിത്താണ് മുളപ്പിക്കാനുള്ളത് അത് ചേർക്കുക. എന്നിട്ട് ആറ് മണിക്കൂറോളം കുതിരനായി വെക്കുക. ഇനി വിത്തുകൾ എടുക്കുമ്പോൾ ഒരുപാട് പഴക്കമുള്ള വിത്തുകളും എടുക്കാതിരിക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply