ഇപ്പോഴത്തെ കുട്ടികൾക്കുള്ള പ്രധാന ഒരു പ്രശ്‌നമാണ് ഉയരക്കുറവ്, പ്രായത്തിന് അനുസരിച്ചുള്ള വെയ്റ്റ് വെക്കുന്നില്ല എന്നൊക്കെയുള്ളത്. എന്നാൽ നല്ല പോലെ ആഹാരം കഴിച്ചാൽ പോലും പൊക്കം വെക്കുന്നില്ല എന്നത് പല രക്ഷിതാക്കളുടെയും പരാതിയാണ്. എന്നാൽ വൈറ്റമിൻ ഡി കുറയുന്നത് മൂലമാണ് കുട്ടികളിൽ ഉയരക്കുറവും, പ്രതിരോധ ശക്തി ഇല്ലായ്മയും. പ്രതിരോധ ശക്തി കുറയുന്നതിലൂടെ പല രോഗങ്ങളും തനിയെ വന്നുചേരുന്നു. വൈറ്റമിൻ ഡിയുടെ അഭാവം കാരണം ഡിപ്രെഷൻ വരെ സംഭവിച്ചേക്കാം.
വൈറ്റമിൻ ഡി ആഹാരത്തിൽ നിന്നും കിട്ടുകയില്ല. ഈ വൈറ്റമിൻ സൺലൈറ്റിൽ നിന്നും മാത്രമേ കിട്ടുകയുള്ളൂ. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള ഒരു കടകമാണ് വൈറ്റമിൻ ഡി. എല്ലാ ദിവസവും അര മണിക്കൂർ നേരമെങ്കിലും വെയിൽ കൊള്ളാൻ എല്ലാവരും ശ്രമിക്കണം. 11 മണി മുതൽ 1 മണി വരെയുള്ള വെയിലാണ് കൊള്ളേണ്ടത്. വൈറ്റമിൻ ഡി യുടെ കുറവ് പരിഹരിക്കാൻ എല്ലാ ദിവസവും ഈ സമയമുള്ള വെയിൽ കൊള്ളാൻ തയ്യാറാകണം.
വൈറ്റമിൻ ഡി ആണ് എല്ലിന്റെ വളർച്ചക്ക് ഏറ്റവും ആവശ്യമായുള്ളത്. അതുകൊണ്ട് തന്നെ കുട്ടികളെ 11 മണിമുതൽ ഒരു മണിക്കൂർ നേരമെങ്കിലും വെയിലുള്ള ഭാഗങ്ങളിൽ കളിയ്ക്കാൻ അനുവദിക്കുക. ചില കുട്ടികളിൽ വൈകുന്നേരമാകുമ്പോൾ കാലുവേദന എന്ന് പറയാറുണ്ട്. ഇത്‍റെയും കാരണം വൈറ്റമിൻ ഡി കുറവ് തന്നെയാണ്. ന്യൂട്രിഷൻ സൊസൈറ്റി പറയുന്നത് വൈറ്റമിൻ ഡി 40 അളവിലെങ്കിലും നമ്മുടെ ശരീരത്തിൽ വേണം എന്നതാണ്.
ഇപ്പോൾ മിക്ക കുട്ടികൾക്കും കാണുന്ന ഒരു കാര്യമാണ് ഒന്ന് വീണയുടനെ കൈ ഒടിയുക, അല്ലെങ്കിൽ കാൽ ഒടിയുക. ഇതിനും കാരണം വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ ആവശ്യമായ അളവിൽ ഉണ്ട് എങ്കിൽ മാത്രമേ കാൽസ്യം അബ്സോർബ് ആവുകയുള്ളൂ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്. ഇതിനെക്കുറിച്ചു വിശദമായി ഡോക്ടർ അനസ് സംസാരിക്കുന്നുണ്ട്.
