ചെറിയ മുടക്കു മുതലിൽ ആർക്കും തുടങ്ങാവുന്ന ലാഭകരമായ മുയൽ കൃഷി.

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു മൃഗമാണ് മുയൽ എന്ന് തന്നെ പറയാം. വീട്ടിൽ വളർത്താനും മുയലിനെ എല്ലാവർക്കും ഇഷ്ടമാണ്. കാരണം പെട്ടന്ന് ഇണങ്ങുന്ന ശീലം ഉള്ളതാണ് മുയലിന്റെ സ്വഭാവം എന്ന് പറയുന്നത്.വെള്ളനിറത്തിലുള്ള മുയലുകളെ ആണ് കൂടുതലും ആളുകൾക്ക് ഇഷ്ടം. അത്തരം മുയലുകൾക്ക് ആണ് കൂടുതൽ പ്രചാരവും. പൊതുവേ സസ്യഭുക്കായ മുയലുകളെ വളർത്തുവാൻ വലിയ ബുദ്ധിമുട്ടില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ലെപൊറിഡേ കുടുംബത്തിൽ കാണപ്പെടുന്ന ഒരു സസ്തനിയാണ് ചെറു സസ്തനിയാണ് മുയൽ. ഏഴ് വിഭാഗങ്ങളായാണ് മുയലുകളെ തരംതിരിച്ചിരിക്കുന്നത്.മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് എങ്കിലും വാലുകളിൽ ഒരു താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

വളരെ മികച്ച രീതിയിൽ ചെയ്യാവുന്ന ഒരു കൃഷിയാണ് മുയൽകൃഷി എന്നു പറയുന്നത്. വലിയ മുടക്കുമുതൽ ഒന്നും ആവശ്യമില്ലാതെ ചെറിയ ആദായത്തിൽ ചെയ്യാൻ കഴിയുന്ന കൃഷി. വെളുത്ത രോമങ്ങളോടുകൂടിയാണ് ന്യൂസിലാൻഡ് വൈറ്റ് എന്ന് മുയൽ ഇനങ്ങൾ കാണപ്പെടുന്നത്. വലിയ സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കാറുള്ളത് വിപണിയിൽ.വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളും ആണ് ഇവയുടെ സവിശേഷതയായി വരുന്നത്.ഗ്രെ ജയന്റ എന്ന എന്ന വെളുത്ത രോമങ്ങൾ ഉള്ളവയാണ് മറ്റൊരു ഇനം. കാട്ടുമുയലിനോട് സാമ്യമുള്ളവയാണ് വൈറ്റ് ജയന്റ. വെളുത്ത രോമങ്ങൾ ഉള്ളവയും. സോവിയറ്റ് ചിഞ്ചില എന്ന ഒരു ഇനം ഉണ്ട് അത് റഷ്യൻ ഇനമാണ് ഇവയുടെ നിറം ചാര നിറത്തോടു സാദൃശ്യമുള്ളതാണ്.

അങ്കോറ എന്ന ഇനം കമ്പിളി രോമത്തിനായി വളർത്തുന്നതാണ്. തണുപ്പേറിയ പ്രദേശങ്ങളിൽ ഇവ മെച്ചപ്പെട്ട രോമം നൽകുന്നതായി കാണുന്നുണ്ട്. ഇവയെല്ലാം ഉല്പാദിപ്പിച്ച് സങ്കരയിനങ്ങളും ഫാമുകളിൽ നിർമ്മിച്ച എടുക്കാറുണ്ട്. മുയൽ ഫാമിനെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് അവരുടെ കൂട് നിർമ്മാണത്തെ പറ്റി തന്നെയാണ്. ശത്രുക്കൾ നിന്ന് അവയെ സംരക്ഷിക്കുന്നതിനും അവ ഓടി പോകാതിരിക്കുന്നതും പറ്റുന്ന രീതിയിൽ ആയിരിക്കണം മുയലുകൾക്ക് കൂടുകൾ ഒരുക്കേണ്ടത്. പകർച്ചവ്യാധികൾ പിടിക്കാതെ ഇരിക്കാനും പാമ്പ് എലി തുടങ്ങിയ ശുദ്ര ജീവികൾ നിന്നും ഇവയിൽ സംരക്ഷിക്കുവാനും കഴിയണം. അതുപോലെതന്നെ വേനൽ,മഴ എന്നിവയിൽനിന്നുള്ള ഉറപ്പുവരുത്തണം.കമ്പിവല കൂടുകൾ കുറേക്കാലം നിലനിൽക്കുന്നുണ്ടെങ്കിലും അവ പെട്ടെന്ന് തുരുമ്പെടുക്കുന്ന തായി കാണാൻ സാധിക്കുന്നുണ്ട്.

മുയലിന്റെ കൂട്ടിൽ എല്ലായിപ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം ഇതിനായി കട്ടികൂടിയ മൺപാത്രങ്ങൾ ആയിരിക്കണം ഉപയോഗിക്കേണ്ടത്. മുയൽ ഫാം നടത്തുമ്പോൾ ഒരു മുയൽ വർഷത്തിൽ 5 പ്രസവം എങ്കിലും നടത്തണം എന്നാണ് പറയുന്നത്. ചില ഇനങ്ങൾ ഒക്കെ ഒരു വർഷത്തിൽ ഏഴ് പ്രസവം നടത്തുന്നുണ്ട്. മുയൽ തീറ്റകളിൽ ധാന്യങ്ങൾ ഉൾപ്പെടുത്തണം. പിണ്ണാക്കുകൾ ഉൾപ്പെടുത്തണം. കടലപ്പിണ്ണാക്ക് തേങ്ങാപിണ്ണാക്ക് പരുത്തിക്കുരു പിണ്ണാക്ക് എന്നിവയൊക്കെ മുയലുകൾക്ക് ഒരുപാട് ഇഷ്ടം ഉള്ളവയാണ്. അതുപോലെ മുയലിനെ ഭക്ഷണത്തിലെ പ്രധാനമായ ഒരു ഘടകമാണ് കാർബോഹൈഡ്രേറ്റുകൾ. കൂടുതൽ വിവരങ്ങൾക്കു വേണ്ടി വീഡിയോ കാണാം.

Leave a Reply