50000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കും, മുദ്ര ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

കൊറോണ എന്ന മഹാ വ്യാധി ലോകം കീഴടക്കിയതോടെ ജോലി നഷ്ടപ്പെട്ടവരും ദുരിതത്തിലായവരും ഏറെയാണ്. എന്നാൽ ചെറുകിട സംരംഭങ്ങൾ നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ പല ചെറുകിട സംരംഭങ്ങൾ തുടങ്ങിയവരും കുറവല്ല. എന്നാൽ മിക്കവാറും ആളുകളും ഇത്തരം സംരംഭങ്ങൾ തുടങ്ങിയത് തന്നെ നഷ്ടത്തിലായവരാണ്.

എന്നാൽ ഇത്തരത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ വികസനത്തിനു വേണ്ടി നടപ്പാക്കിവരുന്ന ഒരു ലോണാണ് പ്രധാനമന്ത്രി മുദ്ര യോജന. മൈക്രോ യൂണിറ്റ് ഡെവലപ്മെൻറ് ആൻഡ് റിസർച് ഏജൻസി എന്ന പേരിൽ അറിയപ്പെടുന്ന മുദ്രലോൺ പ്രകാരം നോൺ ഫാം വിഭാഗത്തിൽ പെടുന്ന ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നതാണ്. ചെറിയ സ്വകാര്യബാങ്കുകൾ, പ്രൈവറ്റ് ബാങ്കുകൾ, ആർ ആർ ബി വഴിയെല്ലാം ഈ മുദ്ര ലോൺ നടപ്പാക്കി വരുന്നുണ്ട്. 10 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.

മൂന്നുതരത്തിലാണ് ഈ വായ്പ സജ്ജമാക്കിയിട്ടുള്ളത്. ഒന്ന് ശിശു വായ്പ 50000രൂപ, രണ്ടാമത്തെ കാറ്റഗറി എന്ന് വെച്ചാൽ കിഷോർ വായ്പ അമ്പതിനായിരം രൂപ മുതലാണ് മൂന്നാമത്തെ വായ്പ അതായത് 5 ലക്ഷം രൂപ വരെ. ഇനി മൂന്നാമത്തെ വായ്‌പ്പാ തരുൺ വായ്‌പ്പാ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ. ഈ മൂന്നു തരത്തിലുള്ള വായ്പകൾ ആയിട്ടാണ് മുദ്ര ലോൺ ലഭിക്കുന്നത്. 50000 രൂപ നൽകുന്നതാണ് ശിശു ക്യാറ്റഗറിയിൽ കാരണം ഏറ്റവും കുറഞ്ഞ ബജറ്റിൽ ഉള്ള സംരംഭങ്ങൾ തുടങ്ങുന്നവർക്കാണ് ഇത്തരം ലോൺ ലഭിക്കുന്നത്.

ഈ ലോണുകൾ അപക്ഷിക്കുന്നതിന് മുൻപ് തന്നെ എവിടെയാണ് ബിസിനസ് തുടങ്ങുന്നത് എന്നും, എങ്ങനെയാണ് അസംസ്കൃതവസ്തുക്കൾ എടുക്കുന്നത് എന്നും നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഓൺലൈൻ ആയിട്ടാണ് ഈ ലോണിന് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രൈവറ്റ് ബാങ്കുകൾ, NBFC, RRB, MFI എന്നിവയിലേതെങ്കിലും വെബ്സൈറ്റ് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം ബാങ്കിൻറെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് മുദ്ര ലോൺ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടു ഉള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply