എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു ബിസിനസ്. എന്നാൽ അത് കുറഞ്ഞ മുതൽമുടക്കിൽ ചെയ്യുന്നതാണ് എല്ലാവർക്കും ഏറെ ഉപകാരപ്രദമാകുന്നത്. എന്നാൽ കുറഞ്ഞ മുതൽമുടക്കിൽ ചെയ്യുമ്പോൾ വിജയം കൈവരിക്കുന്ന ബിസിനസുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയാം. അതുമാത്രമല്ല തുടക്കത്തിൽ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങിയാലും പിന്നീട് ടാക്സ്, ലൈസൻസ് എന്നിവയ്ക്ക് വേണ്ടി പണം നമ്മൾ നൽകേണ്ടതായി വരും.
എന്നാൽ 2000 രൂപ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ യാതൊരുവിധ ടാക്സ് പ്രശ്നങ്ങളും ഇല്ലാതെതന്നെ ആരംഭിക്കാവുന്ന ഒരു ബിസിനസിനെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റിൽ പറയുന്നത്. എല്ലാവർക്കും സംശയമാണ് ഒരു പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ മുതൽമുടക്കില്ലാതെ ആരംഭിക്കാൻ കഴിയുമോ എന്നത്. എന്നാൽ യാതൊരുവിധ ടാക്‌സും നൽകാതെ ഏതൊരാൾക്കും ആരംഭിക്കാവുന്ന ഒരു ബിസിനസ് സംരംഭം ആണ് മൊബൈൽ ആക്സസറീസ് ഡീലർ ആവുക എന്നുള്ളത്.
ഇതിൻറെ മറ്റൊരു പ്രത്യേകത എന്നത് ഇതിനൊപ്പം തന്നെ മറ്റു ജോലികളും നമുക്ക് ചെയ്യാവുന്നതാണ്. ഈയൊരു പാർട്ട് ടൈം ജോബ് യാതൊരു രീതിയിലും നമ്മളെ ബാധിക്കുന്നതല്ല. ഒഴിവുള്ള സമയങ്ങളിൽ ഒരു ജോലി ഏറ്റെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായി തന്നെ ആഴ്ചയിൽ ഏതെങ്കിലും രണ്ട് ദിവസം കേരളത്തിൽ ഏത് സ്ഥലത്താണ് ആ സ്ഥലങ്ങളിൽ പോയി മൊബൈൽ ആക്സസറീസ് പർച്ചേസ് ചെയ്യുക എന്നുള്ളതാണ്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് വെച്ചാൽ ഹോൾസെയിൽ ഡീലറെ കണ്ടെത്തുമ്പോൾ വളരെ വില കുറച്ചു ലഭിക്കുന്ന ഹോൾസെയിൽ ഡീലറെ കണ്ടെത്തുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ശേഷം ഏതൊക്കെ സ്ഥലങ്ങളിലാണ് മൊബൈൽ ആക്സസറീസ് വിൽക്കുന്നത് എന്ന് തിരക്കിയ ശേഷം ആ ഷോപ്പുകളിലും, വീടിനടുത്തുള്ള സ്ഥലങ്ങളിലുമൊക്കെ ഈയൊരു പ്രോഡക്റ്റ് പരിചയ പ്പെടുത്തുക. ശേഷം വിൽപ്പന നടത്തുക. ഏകദേശം ഒരു 30 ഷോപ്പ് നമ്മുടെ വീടിനടുത്ത് ഉണ്ടെങ്കിൽ ഒരു പതിനഞ്ച് ഷോപ്പ് എങ്കിലും നമുക്ക് കവർ ചെയ്യാൻ സാധിച്ചാൽ വളരെയധികം ലാഭം ഇതിൽ നിന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതുപോലെതന്നെ സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ മൊബൈൽ ആക്സസറീസ് സ്പെയർ ആണെന്ന് പ്രത്യേകം പറയാൻ മറക്കരുത്.
ആദ്യമായി വാങ്ങുമ്പോൾ 10 പീസ് വീതം വാങ്ങുക. എട്ട് ഇയർ ഫോണുകൾ, രണ്ടു ചാർജറുകൾ, കുറച്ച് മെമ്മറികാർഡ്, ബ്ലൂടൂത്ത് സ്പീക്കർ എന്നിവ വാങ്ങിച്ച് ഷോപ്പിൽ കൊണ്ടുപോയി വിൽക്കുക. ഇത്രയും വാങ്ങുവാൻ വെറും 2000 രൂപ മാത്രം നമുക്ക് മതിയാകും. പിന്നീട് പർച്ചേസ് ചെയ്യാൻ കണ്ടെത്തുന്ന ഷോപ്പുകൾ നൽകുന്ന ലാഭത്തിന് അനുസരിച്ച് നമ്മുടെ ബിസിനസ്സിലും പുരോഗമനങ്ങൾ നടത്തുക.
അതായത് ലാഭത്തിൽ നിന്നും കുറച്ചുകൂടി പർച്ചേസ് ചെയ്ത് നമ്മുടെ ബിസിനസിന് വലിയ രീതിയിലാക്കി എടുക്കുക.
തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് വൻ ലാഭം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. അതുപോലെതന്നെ ഇതിനു വേണ്ടിയിട്ട് നമ്മൾ യാതൊരുവിധ സെയിൽ സർവീസ് ടാക്സും നൽകേണ്ടതായിട്ടില്ല. കുറഞ്ഞ മുതൽ മുടക്കിൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഈയൊരു മേഖലയിൽ തീർച്ചയായും നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.