കുറഞ്ഞ ബഡ്ജറ്റിൽ ഒരു സ്വപ്ന ഭവനം ആർക്കും സ്വന്തമാക്കാം

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മനസിനിണങ്ങിയതും ബഡ്ജറ്റും നോക്കിയായിരിക്കും നാം ഓരോരുത്തരും ഓരോ വീടും പണിയുന്നത്.
അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങൾ ചെറിയ ബഡ്ജറ്റിൽ വീട് പണിയാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ഒരുപാട് പുതുമകൾ വന്നിരിക്കുന്ന സാഹചര്യത്തിൽ മോഡേൺ രീതിയിൽ എല്ലാ ആവശ്യങ്ങളും ഒരുമിച്ച് കൊണ്ട് ഒരു വീട് എങ്ങനെ നിർമിക്കാം എന്നാണ് പലരും ചിന്തിക്കുന്നത്.

എന്നാൽ ഇന്ന് നമുക്ക് വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുതിയ രീതിയിലുള്ള മോഡേൺ വീട് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് പരിചയപ്പെടാം. 1100 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് നിർമ്മിച്ചത്. പെയിൻറിംഗ് തിരഞ്ഞെടുത്തത് ഗ്രീൻ വൈറ്റ് കോമ്പിനേഷൻ ആയിട്ടാണ്. വാസ്തുപരമായിട്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീടിൻറെ മുൻവശത്തേക്ക് വരുന്ന രീതിയിലാണ് അടുക്കള നൽകിയിരിക്കുന്നത്.

ഇതിൻറെ വില ചുരുക്കുന്നതിന്റെ ഭാഗമായി തന്നെ പ്രധാനവാതിൽ ഒഴികെ ബാക്കിയെല്ലാം സിമൻറ് കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ വീടിന്റെ സ്ഥാനം തീരപ്രദേശത്ത് ആയതുകൊണ്ടുതന്നെ വീട്ടിൽ വെള്ളം കയറാത്ത രീതിയിലാണ് നിർമാണം ചെയ്തിരിക്കുന്നത്. ഇത് ആകെ ബഡ്ജറ്റ് 16 ലക്ഷം രൂപ വീട് നിർമ്മിക്കുവാനും, ഒന്നേകാൽ ലക്ഷം രൂപ ഇൻറീരിയർ വർക്കിനുമാണ് ചിലവായിട്ടുള്ളത്. ഈ വീടിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply