കുറെ ഡൌൺലോഡ് ചെയ്തിട്ടും ഫോണിൽ കാണുന്നില്ല

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്നും അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്നൊക്കെ തന്നെ ഇമേജുകളും,മറ്റു ഫയലുകളും,പി ഡി എഫ് ഫയലുകൾ എന്നിവ ഡൌൺലോഡ് ചെയ്യാറുണ്ട്.എന്നാൽ ഇത്തരത്തിൽ ഡൌൺലോഡ് ചെയ്യുന്ന ആളുകളിൽ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശനം ആണ് ഇത്തരത്തിൽ ഡൌൺലോഡ് ചെയ്ത ഫയലുകൾ ഗാലറിയിൽ കാണാതെ വരിക അല്ലെങ്കിൽ ഫോണിൽ എവിടെ ആണ് ഡൗൺലോഡ് ചെയ്ത ഫയൽ ഉള്ളത് എന്നത് കണ്ടു പിടിക്കാൻ സാധിക്കാതെ വരിക തുടങ്ങിയവ.ഇത്തരത്തിൽ ഗാലറിയിൽ ഫയലുകൾ ലഭ്യമല്ല എങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാന് ആഗ്രഹിക്കുന്നത്.

ഇതിനായി ഫോണിനെ file manager ഓപ്പൺ ചെയ്യുക.(ചില ഫോണുകളിൽ files,manage files തുടങ്ങിയ പേരുകളിൽ ഒക്കെ തന്നെ ഇവ ഉണ്ടാകും).

No description available.
ഫയൽ മാനേജർ ഓപ്പൺ ചെയ്യുമ്പോൾ കാണുന്ന DOWNLOADS എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക.
No description available.
അവസാനം ഡൌൺലോഡ് ഫയലുകൾ മുതൽ നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നതാണ്.
No description available.
ഡൗൺലോഡ് എന്ന ഓപ്‌ഷൻ നേരിട്ട് ലഭ്യമല്ലാത്തവർ ചിത്രത്തിൽ കാണുന്നത് പോലെ ഫോൾഡർ ന്റെ ചിഹ്‌നം സിലക്റ്റ് ചെയ്തു INTERNAL STORAGE തിരഞ്ഞെടുക്കുക

 

No description available.
തുടർന്ന് ലഭിക്കുന്ന ഫോള്ഡറുകളുടെ പട്ടികയിൽ നിന്നും DOWNLOADS എന്ന ഫോൾഡർ തിരഞ്ഞെടുത്താൽ നമ്മൾ ഡൌൺലോഡ് ചെയ്ത എല്ലാ ഫയലുകളും അവിടെ ലഭിക്കുന്നതാണ്.
No description available.
ഇനി ഫയലുകൾ നമ്മൾ ഡൗണ്ലോഡ് ചെയ്ത ക്രമത്തിൽ ആദ്യം ലഭിക്കാനായി വലത് വശത്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്തു Sort by എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
No description available.
തുടർന്ന് ലഭിക്കുന്ന ഓപ്‌ഷനിൽ മോഡിഫിക്കേഷൻ ടൈം എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകിയാൽ ഫയലുകൾ download ചെയ്യപ്പെട്ട ക്രമത്തിൽ കാണാൻ സാധിക്കുന്നതാണ്

ഡൌൺലോഡ് ചെയ്ത ഫയലുകൾ ലഭിക്കുന്നില്ല എന്ന പ്രശ്‌നത്തെ വളരെ ഫലപ്രദം ആയി ഇങ്ങനെ നേരിടാവുന്നതാണ്.ഡൌൺലോഡ് ചെയ്ത ഫയലുകൾ ലഭിക്കുന്നില്ല എന്ന പ്രശ്‌നത്തെ വളരെ ഫലപ്രദം ആയി ഇങ്ങനെ നേരിടാവുന്നതാണ്.ഈ ഓപ്‌ഷനുകൾ ഉപയോഗിക്കേണ്ട രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.

Leave a Reply