സ്ത്രീ ശാസ്ത്രീകരണത്തിനുവേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു പദ്ധതിയാണ് കുടുംബശ്രീ. കുടുംബശ്രീയിൽ അംഗമായിട്ടുള്ളവർക്കും അല്ലാത്തവർക്കും ലഭ്യമാകുന്ന ഏതാനും പദ്ധതികളെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റിലൂടെ അറിയിക്കുന്നത്. ഈടുകൾ ഒന്നുംതന്നെ നൽകാതെ കുടുംബശ്രീയിൽ നിന്നും ലോണുകളും വായ്പകളും ഇന്ന് ലഭ്യമാണ്. അത്പോലെ തന്നെ കുറഞ്ഞ പലിശ നിരക്കുള്ള ലോണുകളും കുടുംബശ്രീയിൽ നിന്നും നൽകുന്നുണ്ട്.
കുടുംബശ്രീയിൽ അംഗമായിട്ടുള്ളള്ളവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഇതെല്ലാം. എന്നാൽ ഇപ്പോൾ സ്വയം സഹായ സംഘങ്ങളുടെ മൊത്തം വായ്പാപദ്ധതി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷത്തിലേക്ക് ഉയർത്തിയതു കൊണ്ടുതന്നെ കുടുംബശ്രീ യിൽ അംഗമായിട്ടുള്ളവർക്ക് ഇരട്ട ലോണും ഇന്ന് ലഭ്യമാണ്. കേന്ദ്ര സർക്കാരിൻറെ ദീൻ ദയാൽ അന്ത്യോദയ യോജന എന്ന
പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ കീഴിലാണ് ഈയൊരു പ്രത്യേക വായ്പകൾ നൽകുന്നത്.
ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെയാണ് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പയായി ലഭിക്കുന്നത്. ഇരുപത്തി അയ്യായിരം രൂപ മുതലുള്ള ലോണുക ൾ ഇന്ന് ലഭ്യമാണ്. മറ്റു വായ്പകളെ അപേക്ഷിച്ച് നോക്കുമ്പോൾ പലിശ കുറവാണ് ഇത്തരം വായ്പകൾക്ക്. പ്രളയ സമയത്ത് ഒരു ലക്ഷം രൂപയുടെ
പലിശരഹിത വായ്പ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിൻറെ തിരിച്ചടവ് കാലാവധി എന്നാൽ 36 മാസം മുതൽ 48 മാസം വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനായി മുപ്പതിനായിരം രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയാണ് ഇതിൽ ഏറ്റവും വലിയ ഉദാഹരണം. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള മധ്യ വയസ്സിൽ താഴെയുള്ള വിധവകളുടെ കുടുംബത്തിനാണ് ഇത്തരത്തിൽ ഒരു സഹായം ലഭിക്കുക. വിധവകൾക്ക് മാത്രമല്ല വിവാഹ മോചിതരായവർക്കും ഈയൊരു സഹായം ലഭിക്കുന്നതാണ്. ഒരു വീട്ടിൽനിന്നും ഒരാൾ മാത്രം എന്ന രീതിയിലാണ് കുടുംബശ്രീയിൽ അംഗമായിള്ളതുകൊണ്ട് തന്നെ ചെറുപ്പക്കാരായ വനിതകൾക്ക് കുടുംബശ്രീയുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ യുവതി ഗ്രൂപ്പുകൾ തുടങ്ങാനായി നേതൃത്വം നൽകിയിരിക്കുകയാണ്. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകക്കാണ് ഇത്തരം ഗ്രൂപ്പുകളിൽ ചേരാൻ കഴിയുക. അടുത്തുള്ള സിഡിഎസിനെ സമീപിച്ചാൽ ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ കഴിയും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
