കിസാൻ സമ്മാൻ നിധി 4000 രൂപ അകൗണ്ടിലെത്തും

നിത്യജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുക ളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ കുടചൂടി യാത്രചെയ്യാൻ പാടില്ല. ഇങ്ങനെ ഇരു ചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്താൽ ഇനിമുതൽ ആയിരം രൂപ പിഴയായും നൽകേണ്ടിവരും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട ചൂടി ഇരുചക്രവാഹനങ്ങളിലായി യാത്ര ചെയ്തുണ്ടായ അപകടങ്ങളിൽ 14 പേരാണ് മരണമടഞ്ഞത്. അതു കൊണ്ടു തന്നെ ഇരുചക്രവാഹനങ്ങളിൽ കുടചൂടി യാത്ര പരമാവധി എല്ലാവരും ഒഴിവാക്കുക.

ഇനി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് സംസ്ഥാനത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുന്നതാണ്. എന്നാൽ 50 രൂപയാണ് ടിക്കറ്റ് റേറ്റ്. എട്ടു മാസങ്ങൾക്ക് ശേഷം തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് ടിക്കറ്റുകൾ നൽകി തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപ് 10 രൂപയായിരുന്ന ടിക്കറ്റാണ് ഇപ്പോൾ 50 രൂപയായി വർദ്ധിച്ചുട്ടുള്ളത്. ഇനി അടുത്ത അറിയിപ്പാണ് പ്രധാനമന്ത്രി കിസാൻ സമ്മാന നിധി ലഭിക്കുന്ന ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇനി പത്താമത്തെ ഇൻസ്റ്റാൾമെ ന്റാണ് ഓരോ കർഷകരുടേയും അക്കൗണ്ടിലേക്ക് എത്തിച്ചേരാൻ പോകുന്നത്.

എന്നാൽ ഈയൊരു തുക കൈമാറാൻ വേണ്ടിയിട്ടുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കഴിഞ്ഞ തവണത്തെ കെടു ലഭിക്കാത്ത കർഷകർക്ക് പത്താമത്തെ ഇൻസ്റ്റാൾമെൻറ് തുകയോടൊപ്പം തന്നെ അതും ലഭിക്കുമെന്നും ഇപ്പോൾ അറിയിച്ചിട്ടുണ്ട്. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2021- 2022 ഈ വർഷത്തെ വിദ്യാസമുതി
സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.

11 12 ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും പ്രതിവർഷ സ്കോളർഷിപ്പായി ലഭിക്കുന്നത് 4000 രൂപയും, പ്രൊഫഷണൽ നോൺ പ്രൊഫഷണൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 8000 രൂപയും ബിരുദാനന്തര ബിരുദത്തിന് 16000, 10000 രൂപയുമൊക്കെയാണ് നൽകുന്നത്. ഇപ്പോൾ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. ഇനി അടുത്ത അറിയിപ്പാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

21 നും 50 വയസ്സിനും ഇടയിൽ പ്രായമുള്ള എ പി എൽ, ബി പി എൽ വ്യത്യാസമില്ലാത്ത നൽകുന്ന ഒരു പദ്ധതിയാണിത്. ഒരു ലക്ഷം രൂപയാണ് സ്വയംതൊഴിൽ പദ്ധതിക്കായി നൽകുന്നത്. അതിൽ 20 ശതമാനവും സബ്സിഡി ആണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply