പെട്രോളും, ഡീസലും GST പരിധിയിൽ ഉൾപ്പെടുത്തുമോ ? എങ്കിൽ 50 രൂപ ആയിരിക്കുമോ ഒരു ലിറ്റർ പെട്രോളിന്

അടുത്ത കാലത്തായി രാജ്യത്ത് ഡീസലിനും പെട്രോളിനും വില വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സാധാരണക്കാരന് താങ്ങാവുന്ന വിലയിലും അധികമാണ് ഇത്. ഇതിനെക്കുറിച്ച് പെട്രോളിയം മന്ത്രിയും ഇന്ധനവില പ്രശ്നകാരമാണ് എന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ധന വില കുറയ്ക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും ഇപ്പോൾ ജി എസ് ടി കൗൺസിൽ എന്ന് അറിയപ്പെടുന്ന കൗൺസിൽ ലക്നൗനിൽ യോഗം ചേരുന്നതായിരിക്കും.

യോഗത്തിൽ പെട്രോളിനും ഡീസലിനും വില എങ്ങനെ കുറയ്ക്കാമെന്ന് ചർച്ച ചെയ്യുമെന്നും ഇപ്പോൾ അറിയാൻ കഴിയുന്നുണ്ട്. ഇന്ധനവില ജി എസ് ടി വ്യവസ്ഥയിൽ കൊണ്ടുവരാൻ അധികാരികൾക്ക് കഴിയും. അതുമൂലം വില നിയന്ത്രിക്കാൻ കഴിയുന്നതാണ്. അധികൃതരുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഡീസലിൻറെ പുതിയ വില ലിറ്ററിന് 68 രൂപയും, പെട്രോളിന്റെ പുതിയ വില ലിറ്ററിന് 75 രൂപയുമായിരിക്കും.

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേരള ഹൈക്കോടതിയിലാണ് ഈ നിർദേശം നൽകിയത്. ഇപ്പോൾ നിലവിൽ പെട്രോളിന് ലിറ്ററിന് 101.9 രൂപയും ഡീസൽ ലിറ്ററിന് 88. 62 രൂപയുമാണ്. എന്നാൽ ഇപ്പോഴുള്ള വിലവർധനവിന് കാരണം നികുതി തന്നെയാണ്. നിലവിലെ സാഹചര്യത്തിൽ ഒരു ലിറ്റർ പെട്രോളിന് 32 ശതമാനം കേന്ദ്രസർക്കാർ നികുതി ചുമത്തുന്നുണ്ട്. അതുപോലെതന്നെ 23.5 ശതമാനം നികുതി സംസ്ഥാന സർക്കാർ ചുമത്തുന്നുണ്ട്. 2020 ൽ ക്രൂഡോയിലിൻറെ വില കുത്തനെ കുറഞ്ഞിരുന്നു.

എന്നാൽ കേന്ദ്രസർക്കാർ തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി എക്സൈസ് തീരുവ ഉയർത്തി കൊണ്ടിരുന്നു. എന്നാൽ പകർച്ച വ്യാധിയിൽ മുഴുകിയ സംസ്ഥാനവും തിരുവ കുറച്ചില്ല. നിലവിലെ ഇന്ധനവില സാധാരണ കാരൻറെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു എന്നതാണ് യാഥാർഥ്യം. ഉയർന്നുവരുന്ന ഇന്ധനവില രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി ഉയർന്ന പോസിറ്റീവ് സപ്പോർട്ടും നൽകുന്നു എന്നതാണ് സത്യം. ഇത് ഒരു തരത്തിൽ പറയുകയാണെങ്കിൽ പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കാനും ഏറെ സഹായകമാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply