തീ പോലും കത്തിക്കാതെ മിൽക്ക് മെയ്ഡ് ഒരു മിനിറ്റിൽ തയ്യാറാക്കാം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സാധനമാണ് കണ്ടെൻസ്ഡ് മിൽക്ക്. എന്നാൽ പലരും ഈ കണ്ടെൻസ്ഡ് മിൽക്ക് കടയിൽ നിന്നും വാങ്ങിക്കുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് തീ പോലും കത്തിക്കാതെ വളരെ സിമ്പിളായും ടേസ്റ്റിയായും തയ്യാറാക്കാൻ പറ്റുന്ന കണ്ടെൻസ്ഡ് മിൽക്ക് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. വെറും 3 ചേരുവകൾ കൊണ്ടാണ് ഈ സ്വീറ്റ് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു മിക്സിയുടെ ജാറെടുക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് പൊടിക്കുക. ശേഷം പൊടിഞ്ഞു കിട്ടിയ പഞ്ചസാരയിലേക്ക് ഒരു കപ്പ് പാൽപ്പൊടി ചേർക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും, ചേർത്ത് മിക്സിയിൽ നല്ലപോലെ കറക്കിയെടുക്കുക. ശേഷം അതിലേക്ക് അര കപ്പ് ചൂടുവെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ചെറിയ ചൂടുള്ള വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ശേഷം തിക്കായി അടിച്ചെടുത്ത കണ്ടെൻസ്ഡ് മിൽക്കിലേക്ക് കുറച്ചു കൂടി വള്ളം ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത കണ്ടെൻസ്ഡ് മിൽക്കിനെ ആറ് മിനിറ്റോളം ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുക. ആറ് മിനിറ്റോളം ഫ്രീസറിൽ വെച്ച് തണുപ്പിച്ചപ്പോൾ കണ്ടെൻസ്ഡ് മിൽക്ക് നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്.

നമുക്ക് തീപോലും കത്തിക്കാതെ തയ്യാറാക്കിയ ടേസ്റ്റിയായ കണ്ടെൻസ്ഡ് മിൽക്കാണിത്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്വീറ്റാണ്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ. അപ്പോൾ എല്ലാവരും ഈ രീതിയിൽ കണ്ടെൻസ്ഡ് മിൽക്ക് തയ്യാറാക്കി നോക്കണേ. ഇനിമുതൽ കടയിൽ പോയി കണ്ടെൻസ്ഡ് മിൽക്ക് വാങ്ങുകയേ വേണ്ട. വളരെ എളുപ്പത്തിൽ തന്നെ ഈസിയായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയും.

Leave a Reply