അപകടകരമായ വിധത്തിൽ അയൽ വൃക്ഷങ്ങൾ വളരുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ

അയൽ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ പലപ്പോഴും നമുക്ക് വിനയായി മാറാറുണ്ട്. എന്നാൽ തൻ്റെ ഉടമസ്ഥതയിലുള്ള മരങ്ങൾ മറ്റുള്ളവർക്ക് അസൗകര്യമായി മാറുമെങ്കിൽ അത് മുറിച്ചു മാറ്റുക എന്നത് ഉടമസ്ഥന്റെ കടമയാണ്. എന്നാൽ പല ഉടമസ്ഥരും ഈ മരങ്ങളുടെ ശാഖകൾ മുറിച്ചുമാറ്റാൻ തയ്യാറാകുന്നില്ല. ഒരു വസ്തുവിൽ നിലനിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളോ ശാഖകളോ അയൽവസ്തുവിലേക്ക് കടക്കുന്നത് നിയമം അനുവദിക്കുന്നതല്ല.

സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവിൽ മരം വെച്ചുപിടിപ്പിക്കരുതെന്നും കൃഷി ചെയ്യരുതെന്നും പറയാൻ ഒരാൾക്കും അധികാരമില്ല. എന്നാൽ അയൽ വസ്തുവിന്റെ ഉടമസ്ഥന്‌ അസൗകര്യമാകുന്ന രീതിയിൽ നടാനും ആർക്കും അവകാശമില്ല. എന്നാൽ തൻ്റെ വസ്തുവിൽ നിന്ന് കൊണ്ട് തന്നെ പുറത്തേക്ക് നിൽക്കുന്ന മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റാൻ കഴിയുമെങ്കിൽ അത് ഏറ്റവും നല്ലതാണ്. കായ്‌ഫലമുള്ള തെങ്ങിലെ തേങ്ങാ അടുത്ത പുരയിടത്തിലേക്ക് വീഴുകയും, ചാഞ്ഞു നിൽക്കുകയും, ച്യ്താൽ പോലും അതിലെ തേങ്ങാ എടുക്കാൻ പോലും ഒരാൾക്കും അവകാശമില്ല.

അയൽ വസ്തുവിലെ ഉടമസ്ഥന് ശല്യ മാകുന്ന മരങ്ങൾ വെട്ടി മാറ്റി കൊടുക്കുമ്പോൾ പ്രശ്നം തീരുമെങ്കിൽ സിവിൽ കോടതിയിൽ സമീപിക്കാം. മരമോ ശിഖരങ്ങളോ അയൽ വസ്തുവിലെ ഉടമസ്ഥന് അസൗകര്യമാണെന്നു കോടതിക്ക് തോന്നിയാൽ വെട്ടിമാറ്റാൻ കോടതിക്ക് നിർദ്ദേശിക്കാം. എന്നാൽ ഇത്തരം മരങ്ങൾ കൊണ്ട് അയൽ വസ്തു ഉടമസ്ഥന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ നഷ്ട പരിഹാരം നൽകാനും ഉടമസ്ഥൻ തയ്യാറാകണം. എന്നാൽ സ്വന്തമായി നട്ട് പിടിപ്പിച്ച മരങ്ങൾ അല്ല എങ്കിലും ഈ നിയമങ്ങൾ ബാധകമാണ്.

അയൽ വസ്തു ഉടമസ്ഥന്റെയോ, മറ്റാരുടേയെങ്കിലോ സ്വത്തിനോ ജീവനോ കാരണക്കാരനാകുന്ന മരങ്ങൾ വെട്ടിമാറ്റാൻ വേണ്ടി പഞ്ചായത്തുകളിലോ മുനിസിപ്പൽ കോർപറേഷനുകളെയോ നമുക്ക് സമീപിക്കാവുന്നതാണ്. ഏതെങ്കിലും വൃക്ഷങ്ങളോ അതിന്റെ ശാഖകളോ അതിന്റെ കായ് ഫലങ്ങളോ അയൽ വസ്തുവിലേക്ക് കടക്കുന്ന പക്ഷം അത് അയൽവസ്തു ഉടമസ്ഥന് അസൗകര്യമാകുമെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ടാൽ പഞ്ചായത്ത് ആക്ട് 238 വകുപ്പുപ്രകാരം വൃക്ഷം മുറിച്ചുമാറ്റാനോ ശിഖരങ്ങൾ മുറിക്കാനോ ഉള്ള അധികാരം പഞ്ചായത്തിനുണ്ട്.

Leave a Reply