ഓരോ ദിവസവും ആശങ്കയിലാക്കി കൊണ്ടാണ് കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 22414 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 11.37 % മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 108 ആളുകൾ കോവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. രാജ്യത്ത് രണ്ടാമതായി കോവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് പഠിക്കുവാനായി കേന്ദ്രത്തിൽ നിന്നും ആളുകളെ നിയോഗിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് കേരളത്തിന് വീഴ്ച പറ്റിയത് എന്ന് കേന്ദ്ര സംഖം അഭിപ്രായപ്പെടുന്നു. അതുമാത്രമല്ല രാജ്യത്തിലെ എട്ടോളം സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ വ്യാപിക്കുമെന്നും അവർ സൂചിപ്പിക്കുന്നു. സംസ്ഥാനത്തു നാളെ മുതൽ പുതിയ ലോക് ഡൗൺ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഓരോ വാർഡുകളിലും 1000 പേരിൽ എത്ര പേർക്ക് രോഗം ഉണ്ട് എന്ന് പരിശോധിച്ച ശേഷമായിരിക്കും അവിടുത്തെ ലോക് ഡൗൺ നിയന്ത്രണങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് എല്ലാ വാഹനങ്ങൾക്കും ഓടുവാൻ സാധിക്കും. സ്‌കൂളുകളും, കോളേജുകളും, ടൂഷൻ സെന്ററുകളും തുറക്കില്ല. അതുപോലെ തന്നെ ആഴ്ചയിൽ 6 ദിവസങ്ങളിലും ബാങ്കുകൾക്ക് തുറന്നു പ്രവർത്തിക്കാം.
വിവാഹം, മരണം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. സ്ഥല സൗകര്യമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് അനുമതി നൽകാം. ഇനി കേന്ദ്ര സർക്കാരിൽ നിന്നും അറിയിച്ചിട്ടുള്ള അറിയിപ്പാണ് ഇനി പറയുന്നത്. ഇനിമുതൽ ആധാറും വോട്ടർ പട്ടികയും തമ്മിൽ ബന്ധിപ്പിക്കണമെന്നാണ്. വരും ദിവസങ്ങളിൽ ഇതിനു വേണ്ടീട്ടുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
