ലോഗോകൾ തയാറാക്കിയത് ഇങ്ങനെയോ ?

ലോകപ്രശസ്തമായ പല ബ്രാന്ഡുകള്ക്കും അത്ര തന്ന ആകർഷണീയമായ ലോഗോകൾ അഥവാ ചിഹ്നങ്ങളും നമുക്ക് കാണാൻ സാധിക്കുന്നതാണ്.ഇത്തരം ലോഗോകൾ നിര്മിക്കപ്പെട്ടതിന് പിന്നിൽ നമ്മളെ അത്ഭുതപെടുത്താൻ കഴിയുന്ന വലിയ രഹസ്യങ്ങൾ ഉണ്ട്, അത്തരം ചില ചരിത്രങ്ങലും ഓരോ ലോഗോക്ക് പിന്നിലും ഉള്ള രഹസ്യങ്ങൾ എന്തൊക്കെ ആണ് എന്നുമാണ് ഇവിടെ പറയുന്നത്.പട്ടികയിലെ ആദ്യത്തേത് SAMSUNG ആണ്.ഈ വാക്കിന്റെ SAM അർത്ഥമാക്കുന്നത് കൊറിയൻ ഭാഷയിൽ 3 എന്നും,SUNG അർത്ഥമാക്കുന്നത് നക്ഷത്രങ്ങൾ എന്നുമാണ്.അതിനാൽ SAMSUNജി നെ മൂന്ന് നക്ഷത്രങ്ങൾ എന്ന് വിളിക്കാം.

അത് പോലെ തന്നെ നമ്മളെ എല്ലാവരെയും ആകർഷിച്ച ഒരു ലോഗോ ആണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ആയ ടൊയോട്ട.എന്നാൽ ആ ചിഹ്‌നം അർത്ഥമാകുന്നത് സൂചിയിൽ നൂൽ കോർക്കുന്നതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?ടൊയോട്ട കമ്പനി ആദ്യ കാലങ്ങളിൽ തയ്യൽ സമബന്ധം ആയ ഉപകാരണങ്ങൾ നിർമിച്ചിരുന്നു.അന്ന് സൂചിയിൽ നൂൽ കോർക്കുന്ന രീതിയിൽ തയ്യാറാക്കപ്പെട്ട അവരുടെ ലോഗോ ചെറിയ പരിഷ്ക്കാരങ്ങൾ ഒക്കെ വരുത്തി നിലനിർത്തുകയായിരുന്നു.ജാപ്പനീസ് ഭാഷയിൽ ടൊയോട്ട എന്ന് വായിക്കാൻ സാധിക്കുന്ന രീതിയിൽ അക്ഷരങ്ങളും ഈ ലോഗോയിൽ ഒളിച്ചിരിപ്പുണ്ട്.

നമുക്കെല്ലാം തന്നെ സുപരിചിതമായ ഓൺലൈൻ വ്യാപാര സ്ഥാപനം ആണ് ആമസോൺ.ആമസോൺ മേധാവി തന്നെ ആണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ധനികൻ.ആമസോൺ എന്ന് എഴുതിയിരിക്കുന്നത്തിന്റ അടിയിൽ കാണുന്ന മാർക്കിന് മുകളിൽ ഒരു ഉപഭോക്താവ് ചിരിക്കുന്ന ചിഹ്‌നം ഒളിച്ചരിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.ഉപഭോക്താവിന്റെ സംതൃപ്തി ആണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇത്തരത്തിൽ നിരവധി രഹസ്യങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ലോകോത്തര ലോഗോകളും അവക്ക് പിന്നിലുള്ള രഹസ്യങ്ങളും എന്തൊക്കെ ആണ് എന്നും മനസിലാക്കാം.ഈ വിഷയവും ആയി ബന്ധപ്പെട്ട നിങ്ങൾക്ക് അറിയാവുന്ന രസകരമായ വസ്തുതകൾ പങ്ക് വെക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.

Leave a Reply