പ്ലസ് വൺ മുതൽ പി ജി വരെ ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അഥവാ പത്താം ക്ലാസ് കഴിഞ്ഞു തുടർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ്.മുൻവർഷങ്ങളിൽ ഒക്കെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിച്ച് ആനുകൂല്യം നേടി എടുത്ത ഒരു സ്‌കോളർഷിപ്പ് സ്‌കീം ആയിരുന്നു “പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്”.അതിനാൽ തന്നെ മുൻവർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് അത് പുതുക്കാനും പുതിയ വിദ്യാർത്ഥികൾക്ക് നിലവിൽ പുതിയ അപേക്ഷ സമർപ്പിക്കാനും ഉള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കാം.

പ്രൈവറ്റ്,ഗവൺമെന്റ് വിശ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന വ്യത്യാസം ഇല്ലാതെ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് അല്ലെങ്കിൽ ഗ്രെയ്‌ഡ് കരസ്ഥമാക്കിയിരിക്കണം എന്ന വ്യവസ്ഥ ഉള്ളത് പ്രത്യേകം ഓർത്തു വെക്കുക.ന്യൂനപക്ഷ മത വിഭാഗത്തിൽ ഉള്ള പ്ലസ് വൺ മുതൽ പി ജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.പ്ലസ് വൺ,പ്ലസ് ടു,ഐ ടി ഐ,പൊളി ടെക്നിക്,വി എച് എസ സി,ഡിഗ്രി,പി ജി,മറ്റ് ടെക്നിക്കൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം.

ബുദ്ധ,ജൈന,പാഴ്‌സി,ക്രിസ്ത്യൻ,മുസ്ലിം മത വിഭാഗത്തിൽപ്പെടുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ആണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.ഒക്ടോബർ അവസാനം അവരെ അപേക്ഷ സമർപ്പിക്കാൻ സമയം ഉള്ളതിനാൽ വളരെ ശ്രദ്ധിച്ച് മാത്രം അപേക്ഷകൾ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply