പടർന്നു പന്തലിച്ചു വളരുന്ന വിളകളിൽ ഒന്നാണ് കോവൽ. കോവൽ കൃഷി ചെയ്യുന്നവർ വളരെ കുറവാണ്. അതിനുള്ള കാരണം അന്വേഷണ സർയിൽ നിന്നും മനസിലായതാണ് ഇക്കാര്യം, ആളുകൾക്ക് കോവൽ കൃഷിയോട് താല്പര്യം ഉണ്ട്, കോവക്കയും ഇഷ്ട്ടം തന്നെ. പിന്നെ എന്താണ് കാരണം? അതിനായി കോവൽ കൃഷി എങ്ങനെയാണ് ചെയുന്നത് എന്ന് അറിയണം. മിക്ക സഥലങ്ങളിലും കോവൽ തണ്ട് മുറിച്ചു നട്ടു ആണ് കൃഷി നടത്തുന്നത്. ഇത്തരത്തിൽ മുറിച്ചു നടുന്ന തണ്ടുകൾ വേര് പിടിക്കാതെ അഴുകി പോകുന്ന സാഹചര്യം ചിലയ്ക്കെണ്ടകിലും നേരിടേണ്ടി വരാറുണ്ട് .
അതുകൊണ്ട് തന്നെ ആളുകൾ ഈ കൃഷിയോട് താല്പര്യം തീരെ കുറവാണ്. എങ്കിൽ തന്നെ ഒന്ന് കിളിച്ചു കയറിയാൽ കാടു പോലെ വളരുകയും, ഒരുപാട് വിളവ് തരുകയും ചെയ്യും. ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ആഹാരം ആണ് കോവക്ക. ഇത്തരത്തിൽ തണ്ടുകൾ അഴുകാതെ നന്നായിട്ട് വേര് പിടിക്കാൻ ഉള്ള മാർഗ്ഗമാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.ഇതിനായി ഒരു ലായനി തയാറാക്കേണ്ടതുണ്ട്.ഇത് തയാറാക്കാനായി.3 സാധനങ്ങൾ മാത്രമാണ് ആവശ്യം ഉള്ളത്. 1.കറ്റാർവാഴ ,2.വെള്ളം,3.കോവൽ തണ്ട്. കറ്റാർവാഴയിൽ നിന്നും ജെൽ എടുത്തു വെള്ളവുമായി മിക്സ് ചെയിതു, അതിലേക്കു മുറിച്ചെടുത്ത കോവൽ തണ്ട് 3 ദിവസം ഇട്ടു വെക്കുക.
ഇങ്ങനെ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം സൂര്യപ്രകാശം ഉള്ള സ്ഥലത്തു വേണം ലായനിയിൽ മുക്കി വെച്ചിരിക്കുന്ന തണ്ട് സൂക്ഷിക്കേണ്ടത് . വളരെ പെട്ടന്ന് തന്നെ കോവൽ തണ്ടിൽ വേര് പിടിക്കയും. പിന്നീട് അടിവളം ചേർത്തു മണ്ണ് ഒരുക്കി മാറ്റി നടാൻ കഴിയുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ കോവൽ കൃഷിയിൽ സംപൂർണ്ണ വിജയം നേടാം.ഇത് തയാറാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കൃഷിയെ ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
