വീട്ടിനുള്ളിൽ അല്ലെങ്കിൽ ഓഫീസിൽ റേഞ്ച് ഇല്ല എന്ന പ്രശ്നം നേരിടുന്നവർ നിരവധി ആണ്.അത് കൊണ്ട് തന്നെ റേഞ്ച് കിട്ടുന്ന പ്രത്യേക സ്ഥലം നോക്കി ഫോണുകൾ വെക്കുന്നതും നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ്.ഇത്തരത്തിൽ ഉള്ള പ്രശ്‌നത്തെ എങ്ങനെ ഫലപ്രദം ആയി നേരിടാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്.ഒരു ഉപകരണത്തിന്റെ സഹായത്തോടെ ആണ് ഇത് സാധ്യമാക്കാൻ കഴിയുന്നത്.യൂണിവേഴ്സൽ സിഗ്‌നൽ ബൂസ്റ്റർ എന്ന ഈ ഉപകരണം ഉപയോഗിച്ച് വളരെ ഫലപ്രദം ആയി സിഗ്നൽ കുറവ് മൂലം ഉള്ള പ്രശ്നത്തെ എനഗ്നെ നേരിടാം എന്ന് നോക്കാം.
പ്രധാനമായും 3 ഭാഗങ്ങൾ ആണ് യൂണിവേഴ്സൽ സിഗ്‌നൽ ബൂസ്റ്റർ എന്ന ഉപകരണത്തിന് ഉള്ളത്.1,ഔട്ഡോർ ആന്റിന, അൽപ്പം എങ്കിലും റേഞ്ച് കിട്ടുന്ന സ്ഥലത്ത് ആയിരിക്കണം ആന്റിന സ്ഥപിക്കേണ്ടത്.ടവറിൽ നിന്നും വരുന്ന സിഗ്നലുകൾ പിടിച്ചെടുക്കുക എന്ന ജോലി ആണ് ആന്റിന ചെയ്യുന്നത്.ഉപകരണത്തിന്റെ രണ്ടാമത്തെ ഭാഗം ആംപ്ലിഫയർ/റിപ്പീറ്റർ ആണ്.ആന്റിനയിൽ നിന്ന് വരുന്ന കണക്ഷൻ എത്തി ചേരുന്നത് ആംപ്ലിഫയർ/റിപ്പീറ്ററിലാണ്.വളരെ കുറഞ്ഞ സിഗ്നൽ പോലും ഇരട്ടി ആക്കുന്ന ജോലി ആണ് ആംപ്ലിഫയ്യർ ചെയ്യുന്നത്.
ഉപകരണത്തിന്റെ മൂന്നാമത്തെ ഭാഗം ആണ് ഇൻഡോർ ആന്റിന.ഈ ഭാഗം ആണ് വീടിനുള്ളിൽ സിംഗാൾ ലഭ്യമാക്കാൻ സഹായിക്കുന്നത്. ഇതെങ്ങനെ പ്രാവർത്തികം ആക്കാൻ സാധിക്കും എന്ന കാര്യം കണ്ടു മനസിലാക്കേണ്ടതായതിനാൽ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.ഈ ഉപകരണം ലഭിക്കനായി ബന്ധപ്പെടാൻ ഉള്ള നമ്പർ താഴെ നൽകിയിരിക്കുന്ന യുട്യൂബ് വീഡിയോയുടെ കമന്റിൽ ലലഭ്യമാണ്,വെബ്‌സൈറ്റ് തുടങ്ങിയ വീഡിയോ കണ്ടാൽ മനസിലാകുന്നതാണ്.
