നമ്മുടെ നാട്ടിൽ വിരുന്നുവന്ന ഒരു പഴവർഗ്ഗ ചെടി ആയിരുന്നു മിറാക്കിൾ ഫ്രൂട്ട് എന്നത്. ഇതിൻറെ ഒരു പഴം വായിലിട്ടു ചവയ്ക്കുക ആണെങ്കിൽ ഒന്ന് രണ്ടു മണിക്കൂർ വരെ നമ്മൾ കഴിക്കുന്ന ഭക്ഷണവും വെള്ളവും വരെ അതി മധുരമായി അനുഭവപ്പെടും എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത. പടിഞ്ഞാറൻ ആഫ്രിക്കയിൽ ആണ് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നത് എന്നും പറയുന്നു. സപ്പോട്ടയുടെ കുടുംബത്തിൽ പെട്ട ഒരു ചെടി ആണ് ഇത് എന്നാണ് അറിയുന്നത്. നമ്മുടെ മണ്ണും കാലാവസ്ഥയും ഒക്കെ ഈ ചെടിയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വിത്തു വഴിയാണ് ഇവയുടെ കൃഷി നടത്തുന്നത് എന്നും അറിയാൻ സാധിക്കുന്നു. വിത്ത് തൈകൾ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ് നഴ്സറികളിൽ നിന്നും ഇവ ലഭിക്കുന്നുണ്ടോ എന്നതിനെ പറ്റി വലിയ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൻറെ വിത്ത് മണ്ണിലോ ഗ്രോബാഗിലോ ഒക്കെ ഇട്ട് കൃഷി ചെയ്യാവുന്നതാണ്. നാലില പരുവമാകുമ്പോൾ ഏതൊരു കൃഷിയും പോലെ ഇതും സ്ഥലത്തുനിന്ന് മാറ്റി സ്ഥിരമായി മറ്റൊരു സ്ഥലത്തേക്ക് നടാൻ സാധിക്കും. വലിപ്പമുള്ള ചട്ടികളിൽ ഒക്കെ ഇവ വളർത്താനും കഴിയുന്നുണ്ട്. ഭാഗികമായ സൂര്യപ്രകാശത്തിലും ഈ ചെടി നന്നായി വളരുന്നത് ആയാണ് കണ്ടുവരുന്നത്. വലിയ നീളം വയ്ക്കാതെ കുറ്റിച്ചെടിയായി ആണ് ഇവ വളരുന്നത് എന്നാണ് കണ്ടുവരുന്നത്.
മൂന്നുവർഷത്തിനുള്ളിൽ ഇവ ഫലം തരും എന്നും അറിയാൻ സാധിക്കുന്നുണ്ട്. നമ്മുടെ കാലാവസ്ഥയിൽ എല്ലാകാലത്തും ഇവ പൂക്കുകയും കായ്ക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നുണ്ട്. വെള്ള നിറത്തിലുള്ള ഇവയുടെ പൂക്കൾ ചെറിയ സുഗന്ധമുണ്ട്. പച്ച നിറത്തിലുള്ള ഇവയുടെ കായ്കൾ പഴുക്കുന്നതോടെ നല്ല ചുവപ്പുനിറം ആകും. ഈ കായ്ക്കുള്ളിൽ തന്നെ ഓരോ വിത്തും ഉണ്ടാകും. വിത്ത് ഒഴിച്ചുള്ള ഇതിൻറെ ഭാഗങ്ങളൊക്കെ കഴിക്കാൻ പറ്റുന്നതാണ്.ഇതിൻറെ ഉള്ളിൽ ഉള്ള ഒരു രാസപദാർത്ഥം പഞ്ചസാരയുടെ മധുരം നൽകുന്നു.
പഞ്ചസാര കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും ഇവയിലുണ്ടാകുന്നില്ലെന്നാണ് ഇതുവരെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. രസപാദർദ്ധം ഘടകം നാവിൽ മധുരം പ്രധാനം ചെയ്യുന്ന രസമുകുളങ്ങളെ ഉണർത്തുകയാണ് ചെയ്യുന്നത്. രസമുകുളം ഉണർന്നതോടെ പുളി കയ്പ് തുടങ്ങിയവയൊക്കെ താൽക്കാലികമായി മാത്രം നാവിൽനിന്നും പോകുന്നതാണ് കാണാൻ സാധിക്കുന്നത്. പല മധുരപലഹാരങ്ങളും മിറാക്കിൾ ഫ്രൂട്ട് ഉപയോഗിച്ച് വരുന്നതായി ഇപ്പോൾ കാണുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ആയി വീഡിയോ കാണാം.
