വെണ്ട ഇങ്ങനെ കൃഷി ചെയ്‌താൽ കുട്ടകണക്കിൽ വിളവ് കിട്ടും

നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒരു വിളയാണ് വെണ്ട. മഴക്കാലത്തും കൃഷിചെയ്യാവുന്ന ഒന്നാണ് വെണ്ട. വിത്തുകൾ പാകി മുളപ്പിച്ചാണ് പുതിയ തൈകൾ വളർത്തുന്നത്. ഇതിനായി നല്ല ആരോഗ്യമുള്ള വിത്തുകൾ തെരഞ്ഞെടുക്കാം. വിത്തുകൾ ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർത്തതിനു ശേഷം പാകി മുളപ്പിക്കാം. ഇതിനായി തേങ്ങാവെള്ളമോ കഞ്ഞിവെള്ളമോ സ്യുഡോമോണാസ് ലായനിയിലോ വിത്തുകൾ ഇട്ടുവെയ്ക്കാം.

വിത്തുകൾ നല്ല കരുത്തോടെ വളർന്നുവരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ട്രെയിലോ മറ്റോ വിത്തുകൾ പാകാം. ട്രേയിൽ ചകിരിച്ചോർ നിറച്ച ശേഷം അതിൽ വിത്തുകൾ പാകി വയ്ക്കാം. മൂന്നുദിവസം ആകുമ്പോൾ വിത്തുകൾ മുളച്ചു വരും. പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി ഒരേ അനുപാതത്തിൽ ചാണകപ്പൊടിയും മണ്ണും എടുക്കാം. അതിലേക്ക് കുറച്ച് എല്ലുപൊടി കൂടി ചേർത്ത് കൊടുക്കാം. ഈ പോട്ടിങ് മിക്സ് ചട്ടിയിലോ ഗ്രോ ബാഗിലോ നിറയ്ക്കാം. ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറച്ചശേഷം അതിലേക്ക് തൈകൾ പറിച്ചു നടാം.

ശേഷം നന്നായി നനച്ചു കൊടുക്കാം രണ്ടു മൂന്നു ദിവസത്തേക്ക് തണലിൽ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. തൈകൾ നട്ടശേഷം ചാണക സ്ലറിയോ ജൈവ സ്ലറിയോ കടലപിണ്ണാക്ക് പുളിപ്പിച്ചതോ തേയിലച്ചണ്ടിയോ ഉപയോഗിക്കാം തൈകളുടെ വളർച്ചയ്ക്ക് ഇത് സഹായിക്കും. 40 ദിവസം ഒക്കെ ആകുമ്പോൾ കായ്കൾ ഉണ്ടാകാൻ തുടങ്ങും.കായ്കൾ ഉണ്ടാവുന്നതിന് മുന്നേ തൈകൾക്ക് വളം ചെയ്തു കൊടുക്കണം. ചെടികൾക്ക് പൊട്ടാസ്യം അടങ്ങിയ വളമാണ് കൂടുതൽ നല്ലത്.പഴത്തൊലിയിൽ നല്ല രീതിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് പഴത്തൊലി ചെറിയ കഷണങ്ങളാക്കി മൂന്നാല് ദിവസം വെള്ളത്തിൽ ഇട്ട് വെയ്ക്കാം.

മൂന്നുനാലു ദിവസം കഴിഞ്ഞ് അതിൽ മൂന്ന് ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാം. ചെടികൾ പെട്ടെന്ന് പൂവിടാനും നല്ല രീതിയിൽ വളരാനും ഇത് സഹായിക്കും. ആഴ്ചയിൽ രണ്ടുതവണ ഇത് ചെടികൾക്ക് കൊടുക്കണം. നല്ല രീതിയിൽ ചെടികൾ വളരാൻ ഇത് സഹായിക്കും. വെണ്ടയ്ക്ക് ഉണ്ടാവുന്ന ഉണ്ടാവുന്ന പ്രധാന രോഗം ഇലചുരുട്ടി പുഴുവിൻറെ ശല്യമാണ്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ ചെയ്യാം. വളരെ എളുപ്പത്തിൽ വെണ്ട കൃഷി ചെയ്യാൻ സാധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെണ്ട നിറയെ പൂവിടാനും തഴച്ചുവളരാനും തുടങ്ങും.

Leave a Reply