ഇത് ഒരു തുള്ളി മതി പാറ്റകളും ചെറിയ പ്രാണികളും വീട് വിട്ട് ഓടിക്കോളും

നമ്മുടെയെല്ലാം വീടുകളിൽ എത്ര തന്നെ ഒഴിവാക്കിയാലും പിന്നെയും കാണുന്ന ഒരു ജീവിയാണ് പാറ്റ. എന്നാൽ ഇന്ന് നമുക്ക് ഈ പാറ്റയെ എങ്ങനെ എന്നന്നേക്കുമായി വീട്ടിൽ നിന്നും തുരത്താം എന്ന് നോക്കിയാലോ. കൂടുതലായും അടുക്കളയിലെ കബോഡുകളിലും സ്ലാബിന്റെ അടിയിലുമൊക്കെയാണ് പാറ്റകൾ ഉണ്ടാകാറുള്ളത്. ഈ പാറ്റകൾ പലപ്പോഴും ആഹാരത്തിലും നമ്മുടെ അടുക്കളയിലുമൊക്കെ ഓടി നടക്കാറുണ്ട്. ഇത് അറിയാതെ നമ്മൾ ആഹാരം കഴിക്കുന്നത് കൊണ്ട് അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.

നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ പാറ്റയെ എന്നന്നേക്കുമായി നമുക്ക് ഒഴിവാക്കാൻ കഴിയും. അതിനായി ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ മൈദയും, ബോറിക് ആസിഡുമാണ് വേണ്ടത്. എല്ലാ ഫാർമസികളിലും കിട്ടുന്ന ഒരു സാധനമാണ് ബോറിക് ആസിഡ്. വെറും 20 രൂപ മാത്രമേ ഇതിന് വിലയുള്ളൂ. ശേഷം ഒരു ഉപയോഗിക്കാത്ത പാത്രവും സ്പൂണും എടുക്കുക. പഞ്ചസാര എടുക്കുമ്പോൾ പൊടിച്ച പഞ്ചസാര വേണം ഇത് തയ്യാറാക്കാനായി എടുക്കേണ്ടത്.

ശേഷം ആ പാത്രത്തിലേക്ക് ചെറിയ പാക്കറ്റ് ബോറിക് ആസിഡ് എടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ മൈദയും എടുക്കുക. എന്നിട്ട് ഇവ മൂന്നും കൂടി നല്ലപോലെ മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് ഇത് കുഴക്കുക. ഉരുട്ടിയെടുക്കാൻ പാകത്തിനുള്ള പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്. ശേഷം കുഴച്ചെടുത്ത മിക്സിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഈ ബോളുകളെ ഉരുട്ടിയെടുക്കുമ്പോൾ തറയിൽ വെക്കാൻ പാടില്ല.

ശേഷം ഉരുട്ടിയെടുത്ത ബോളിനെ പാറ്റകൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വെച്ച ശേഷം ബോളുകൾ അതിന്റെ മുകളിലേക്ക് വെക്കുക. കുട്ടികളുള്ള വീടുകളാണ് എങ്കിൽ ഈ ബോളുകൾ കുട്ടികളുടെ കയ്യിൽ കിട്ടാതെ വേണം വെച്ച് കൊടുക്കാൻ. അതുപോലെ തന്നെ ചെറിയ മൃഗങ്ങളൊന്നും ഇത് കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇനി പാറ്റകൾ ഒരിക്കലും വരാതിരിക്കാനായി ഒരു കോട്ടണിൽ യൂക്കാലി മുക്കിയ ശേഷം പാറ്റയും ചെറിയ ജീവികളും വരുന്ന സ്ഥലങ്ങളിൽ വെക്കുക. പിന്നീട് ഒരിക്കലും അവിടേക്ക്
ഒരു ജീവികളും വരികയില്ല.

Leave a Reply