നല്ല രുചികരമായ മീൻകറി എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുളള ഒരു കാര്യം തന്നെയാണ്. മിക്കപ്പോഴും നമ്മൾ കടയിൽ നിന്നും മസാല വാങ്ങിയിട്ടാകും ഫിഷ് കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല രുചികരമായ ഫിഷ് കറി തയ്യറാക്കാനുള്ള മസാല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഒട്ടും തന്നെ മായം ചേർക്കാത്ത ഫിഷ് മസാല എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക.
ശേഷം പാനിലേക്ക് 6 ടീസ്പൂൺ മല്ലി, രണ്ട് ടീസ്പൂൺ കുരുമുളക്, 16 പീസ് വറ്റൽമുളക്, രണ്ട് ടീസ്പൂൺ പെരിഞ്ജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ട് ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ അരി, രണ്ട് ഗ്രാമ്പൂ, കുറച്ചു കറിവേപ്പില, എന്നിവ ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് നല്ലപോലെ വറുത്തെടുക്കുക. വറ്റൽമുളകും കറിവേപ്പിലയും പൊടിഞ്ഞു വരുന്നുണ്ട് എങ്കിൽ നല്ലപോലെ പാകത്തിന് മൂത്തുവന്നു എന്നതാണ്.
ഇനി ഫ്ളയിം ഓഫ് ചെയ്ത ശേഷം ഇത് ഒന്ന് ചൂടാറാനായി വെക്കുക. ശേഷം വറുത്തെടുത്ത ഈ മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, എന്നിവ ചേർത്ത് ഇവയെല്ലാം കൂടി നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത പൊടിയെ ചൂടാറിയ ശേഷം ഒരു ബോട്ടിലിലാക്കി സൂക്ഷിക്കുക.
എന്നിട്ട് മീൻകറി തയ്യാറാക്കുന്ന സമയം ഈ മസാല ചേർത്താണ് മീൻകറി തയ്യാറാക്കുന്നത് എങ്കിൽ നല്ല സ്വാദായിരിക്കും കഴിക്കാൻ. ഇനി കടയിൽ നിന്നും ഫിഷ് മസാല വാങ്ങുകയേ വേണ്ട. വീട്ടിലെപ്പോഴും കാണുന്ന ചേരുവകൾ കൊണ്ട് ഫിഷ് മസാല നമുക്ക് സിമ്പിളായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
