ഒരു സ്ഥലത്തിൻ്റെ ആധാരം നഷ്ടമായാൽ എന്ത് ചെയ്യണം

ഒരു സ്ഥലത്തെ സംബന്ധിച്ചിടത്തോളം ആ സ്ഥലത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാരം എന്ന് പറയുന്നത്. അതായത് വസ്തു ആരുടെ കയ്യിലാണോ നിലവിലുള്ളത് ആരുടെ കയ്യിൽ നിന്നാണോ ആ സ്ഥലം വാങ്ങിയിട്ടുള്ളത് അങ്ങനെയുള്ള ആ സ്ഥലത്തെ സംബന്ധിച്ചുള്ള എല്ലാ രേഖകളും അടങ്ങുന്നതാണ് അതിൻറെ ആധാരം. എന്നാൽ ഏതെങ്കിലും അവസരങ്ങളിൽ നമ്മുടെ കൈകളിൽ നിന്നും ആധാരം നഷ്ടപ്പെട്ടു പോവുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയണമെന്നില്ല.

എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വസ്തുവിന്റെ ആധാരം നഷ്ടപ്പെട്ടാൽ എന്തെല്ലാമാണ് നമുക്ക് ചെയ്യാൻ കഴിയുക എന്ന് നോക്കാം. ആദ്യം ചെയ്യേണ്ടത് ഏത് രജിസ്റ്റാർ ഓഫീസിലാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് നോക്കുക. ഏത് രജിസ്ട്രാർ ഓഫിസിലാണോ അന്ന് രജിസ്റ്റർ ചെയ്തത് ആ ഓഫീസിൽ അതിൻറെ ഒരു കോപ്പി സൂക്ഷിച്ചിട്ടുള്ളതായിരിക്കും. അതുകൊണ്ടുതന്നെ ഇതിൻറെ ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു പോവുകയാണെങ്കിൽ ഇതിൻറെ കോപ്പി ലഭിക്കുന്നതിനായി രജിസ്റ്റാർ ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കേണ്ടതായി വരും.

ഇത്തരത്തിൽ ആധാരത്തിന്റെ കോപ്പിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ ആധാരത്തിലെ നമ്പർ, ആധാരം രജിസ്റ്റർ ചെയ്ത തീയതി എന്നിവ നൽകേണ്ടതായി വരും. എന്നാൽ ആധാരം ചെയ്ത ആളിനെ പറ്റിയും ചെയ്തു നൽകിയ ആളെ പറ്റിയും നമുക്ക് അറിയാമെങ്കിൽ കൂടിയും തീയതിയും നമ്പറും എന്നും ഓർമ്മയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ ഒരു കീഴാധരത്തിനു വേണ്ടിയാണ് അപേക്ഷ നൽകുന്നത് എങ്കിൽ ആധാരത്തിന്റെ മുകളിൽ അതിൻറെ നമ്പർ നൽകിയിട്ടുണ്ടാകുന്നതാണ്. ആ നമ്പർ നൽകിയാൽ മതിയാകും.

ഇത് ഓൺലൈൻ വഴിയായി തന്നെ സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്. ആ സ്ഥലത്തെ സംബന്ധിച്ചുള്ള എല്ലാ കൈമാറ്റ കാര്യങ്ങളും ഒരു രേഖയിൽ തന്നെ രേഖപ്പെടുത്തി യിട്ടുണ്ടാകും. ഇനി കുടിക്കട സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആധാരം മറ്റാരുടെയെങ്കിലും പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അറിയാൻ കഴിയുന്നതാണ്. അതുകൊണ്ടു തന്നെ ആധാരം നഷ്ടപ്പെടുക യാണെങ്കിൽ കുടിക്കട സർട്ടിഫിക്കറ്റിനു അപേക്ഷ നൽകുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

കുടിക്കട സർട്ടിഫിക്കറ്റ് വഴി ആധാരത്തിലെ നമ്പർ, രജിസ്റ്റർ ചെയ്ത തീയതി എന്നിവ ലഭിച്ചാൽ അടുത്തതായി ചെയ്യുന്നത് നഷ്ടപ്പെട്ട ആധാരത്തിന്റെ കോപ്പിക്കായി അപേക്ഷ നൽകുക എന്നതാണ്.
അതിനുശേഷം പത്രത്തിൽ ആധാരം നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഒരു പരസ്യവും നൽകുക. അതുപോലെതന്നെ ആധാരം ആരുടെയെങ്കിലും കൈവശം ലഭിച്ചിട്ടുണ്ടെങ്കിൽ 15 ദിവസത്തിനകം തിരികെ ഏൽപ്പിക്കണമെന്ന കാര്യവും അതിൽ നൽകേണ്ടതുണ്ട്. ഈ പരസ്യത്തിന്റെ കോപ്പി ഓഫീസിൽ നിന്നും ലഭിക്കുന്ന ആധാരത്തിന്റെ കോപ്പി എന്നിവ ഒരു ആധാരത്തിലെ തുല്യമായ കോപ്പിയായി സൂക്ഷിക്കാവുന്നതാണ്.

കൂടാതെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ പലരും ചെയ്യുന്നത് അത് നൽകിയിട്ടുള്ള വസ്തു കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേര് എഴുതി വയ്ക്കുന്നത് കുറച്ചുകൂടി സുരക്ഷിതമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വസ്തു മറ്റാർക്കും കൈമാറ്റം ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കുടുംബത്തിൽ നിങ്ങൾക്ക് വിശ്വസ്തനായ ആരുടെയെങ്കിലും പേരിൽ പത്ര പരസ്യം ചെയ്ത കോപ്പി, ഓഫീസിൽ നിന്ന് ലഭിക്കുന്ന ആധാരത്തിലെ കോപ്പി, പേര് മാറ്റി കൊടുത്തത് എന്നിവ തെളിവായി സൂക്ഷിക്കാവുന്നതാണ്. ഒരു ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇതെല്ലാം.

Leave a Reply