10 പാസ്സായാൽ മതി ജിയോയിൽ 7704 തൊഴിലവസരങ്ങൾ

ഇന്ന് ഒരു ജോലി അന്വേഷിച്ച് നടക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പത്താം ക്ലാസ് ജയിച്ചവരാണോ നിങ്ങൾ. എങ്കിൽ ഇതാ ജിയോയിൽ ഒരു കിടിലൻ ജോലി. സ്മാർട്ട് ഫോൺ ഉപയോഗിക്കുവാൻ അറിയുന്നവർക്ക് ഈ ജോലി ഏറെ ഉപകാരപ്പെടുന്നത് തന്നെ ആയിരിക്കും. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ് എങ്കിൽ ജിയോയിൽ പാർ ടൈം ആയിട്ടാണ് ഈ ജോലിസാധ്യത എത്തിയിരി ക്കുന്നത്. പതിനായിരക്കണക്കിന് ജോലികളാണ് ജിയോയിൽ നൽകുന്നത്.

ഏകദേശം 7704 പേർക്കാണ് ഇപ്പോൾ ജോലി നൽകാനായി ഉദ്ദേശിച്ചി ട്ടുള്ളത്. കുറേയേറെ ജോലികൾ ഉണ്ട്. എൻജിനീയറിങ് ആൻഡ് ടെക്നോളജി, ബിസിനസ് ഓപ്പറേഷൻ, കസ്റ്റമർ സർവീസ് റെഗുലേഷൻ എന്നീ ജോലി സാധ്യതകളാണ് നൽകിയിട്ടുള്ളത്. ഈ ജോലിക്ക് വേണ്ട പ്രധാന മാനദണ്ഡം എന്തെന്നുവെച്ചാൽ പത്താംക്ലാസ് ജയിച്ചവ രായിരിക്കണം, അതുപോലെതന്നെ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയുന്നവരും ആയിരിക്കണം. ഇനി വേറെ ഏതെങ്കിലും സ്റ്റേറ്റിലേക്ക് വേണമെങ്കിലും നമുക്ക് ഈ ജോലിയിൽ അപ്ലൈ ചെയ്യാവുന്നതാണ്‌. അതിനുവേണ്ട പ്രധാന മാനദണ്ഡം എന്നുവെച്ചാൽ അവിടുത്തെ പ്രാഥമിക ഭാഷ തന്നെ അറിഞ്ഞിരിക്കണം എന്നുള്ളതാണ്.

ജിയോയുടെ സൈറ്റിൽ കയറി തന്നെ നമുക്ക് നമ്മുടെ വിവരങ്ങൾ അടിച്ചു കൊടുക്കുകയും കൺഫോം കൊടുക്കുകയും ചെയ്യുക. എന്നിട്ട് നിങ്ങൾ ഈ ജോലിയിൽ അർഹരാണ് എങ്കിൽ അവിടുന്ന് നിങ്ങൾക്ക് അതിനുള്ള റിപ്ലൈ കിട്ടുന്നതായിരിക്കും. കോളിഫിക്കേഷൻ കുറവായതുകൊണ്ട് ജോലി കിട്ടില്ല എന്ന് വിചാരിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരമാണ്. എല്ലാവർക്കും പാർട്ട്ടൈം ആയിട്ട് തന്നെ ഈ ജോലി ചെയ്യാൻ സാധിക്കും. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply