വീട് നിർമാണത്തിൽ ഏറ്റവും കൂടുതൽ പണം ചിലവാകുന്ന ഒരു മേഘലയാണ് ടൈലുകൾ പതിപ്പിക്കുക എന്നത്.നല്ല വില കൊടുത്ത് വാങ്ങിയ ടൈലുകൾ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ട്ടം തീരെ ചെറുതല്ല.എന്നാൽ ടൈലുകൾ നമുക്ക് തന്നെ വീട്ടിൽ നിർമിക്കാൻ കഴിഞ്ഞാൽ അതൊരു ചെറിയ കാര്യമായിരിക്കില്ല.വീട്ടിൽ തന്നെ ടൈലുകൾ എങ്ങനെ നിർമിക്കാൻ സാധിക്കും എന്ന് നോക്കാം.വ്യത്യസ്ത ഡിസൈനുകളിൽ നിർമിക്കാൻ സാധിക്കും എന്നത് ഈ ടൈലുകളെ കൂടുതൽ ആകർഷകം ആക്കുന്നു.
ടൈലുകൾ നിർമിക്കാൻ പ്രധാനമായും ആവശ്യം ഉള്ളത് അതിന്റെ ഫ്രെയിം ആണ്.സാധാരണ അളവായ 1 സ്കയർ ഫുട് അളവിൽ ആണ് നിർമിക്കുന്നത്.വലിപ്പം കൂടുതൽ ഉള്ളവ ആവശ്യമെങ്കിൽ അതിനനുസരിച്ചുള്ള ഫ്രയിമുകൾ ഉണ്ടാക്കിയാൽ മതിയാകും.സാധാരണ തടിയുടെ റീപ്പറുകൾ അല്ലെങ്കിൽ ജി ഐ സ്ക്വയർ പൈപ്പുകൾ ഉപയോഗിച്ച് ഫ്രെയിം തയാറാക്കാവുന്നതാണ്.ആവശ്യമുള്ള വസ്തുക്കൾ ഫ്രയിമിനെ കാൾ കുറച്ച് കൂടി വലിപ്പം ഉള്ള ഒരു പ്ളെയിൻ ഗ്ലാസ്,വൈറ്റ് സിമന്റ്,ബ്ലാക്ക് ഓക്സൈഡ്,റെഡ് ഓക്സൈഡ്,2:1 അളവിൽ എം സാൻഡും,സിമന്റും മിക്സ് ചെയ്തത്(വെള്ളം നന്നാക്കാത്തത്), എന്നിവയാണ്.
ശേഷം ഗ്ലാസ് പൊട്ടാതിരിക്കാനും,ലെവൽ ആയി ഇരിക്കാനും എം സാൻഡ് തറയിൽ നിരത്തുക,തുടർന്ന് ഗ്ലാസ് അതിന് മുകളിൽ എടുത്ത് വെക്കുക,ശേഷം ഗ്ലാസിന്. മുകളിൽ ഫ്രെയിം വെച്ച് ഫ്രെയിം അനങ്ങാതിരിക്കാൻ രണ്ടു കോണുകളിൽ ആയി അൽപ്പം ഭാരം വെച്ച് കൊടുക്കുക. അതിനു ശേഷം മൂന്ന് വ്യത്യസ്ത പാത്രങ്ങളിൽ അൽപ്പാൽപ്പം വൈറ്റ് സിമന്റ്(200 ഗ്രാം വീതം) ഇട്ട് കൊടുക്കുക.ശേഷം ഒരു പാത്രത്തിൽ വൈറ്റ് സിമന്റിന്റെ പകുതി അളവിൽ ബ്ലാക്ക് ഓക്സൈഡ് ഇട്ടു കൊടുക്കുക.വൈറ്റ് സിമന്റിന്റെ പകുതി അളവിൽ തന്നെ റെഡ് ഓക്സൈഡ് അടുത്ത പാത്രത്തിൽ ചേർക്കുക.മൂന്നാമത്തെ പാത്രത്തിൽ ഒന്നും ചേർക്കേണ്ടതില്ല.
തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
