കെ എസ് ഇ ബി യുടെ “ഫിലമെന്റ് രഹിത കേരളം” എന്ന പദ്ധതിയുടെ ഭാഗമായി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യാനുള്ള തീരുമാനം ഇതിനോടകം കൈക്കൊണ്ടിരിക്കുകായണ് ഇലക്ട്രിസിറ്റി ബോർഡ്.50 വാട്ട് പവറിൽ പ്രവർത്തിക്കുന്ന എൽ ഇ ഡി ബൾബുകൾ ആണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.ഗുണഭോക്താക്കളായി ഇതിനോടകം 13 ലക്ഷത്തോളം കുടുംബങ്ങൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.അതിനായി ഒരു കോടിയിൽ അധികം ബൾബുകൾ കെ എസ് ഇ ബി വിതരണത്തിനായി തയാറാക്കി കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.ഇത് സംബന്ധിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട നിർദേശങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.കൂടാതെ ബൾബ് എങ്ങനെ ലഭിക്കാം എന്നും മനസിലാക്കാനായി തുടർന്ന് വായിക്കുക.
പദ്ധതി പ്രകാരം വീട്ടിൽ ഉള്ള സി എഫ് എൽ ബൾബുകൾ,ഫിലമെന്റ് ബൾബുകൾ മാറ്റി കുറഞ്ഞ വൈദ്യുതിയും പരിസ്ഥിതി പ്രശ്ങ്ങൾ കുറഞ്ഞതും ആയ എൽ ഇ ഡി ബൾബുകൾ നൽകുന്ന പദ്ധതി ആണ് “ഫിലമെന്റ് രഹിത കേരളം”.പദ്ധതിയിൽ രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ഇത്തരത്തിൽ കഴിഞ്ഞ വര്ഷം രെജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ ബൾബുകൾ ലഭിക്കുന്നത്.ജനുവരി പകുതിയോടെ ബൾബ് വിതരണം ആരംഭിക്കുന്നതാണ്.കെ എസ് ഇ ബി ജീവനക്കാർ വീടുകളിലേക്ക് നേരിട്ട് എത്തിക്കും എന്ന നിർദേശം നിലവിൽ ഉണ്ട്.ഏതു ദിവസം ലഭിക്കും എന്ന വിവരം മൊബൈൽ നമ്പറിലേക്ക് സന്ദേശം ആയി ലഭിക്കുന്നതാണ്.അതിനാൽ ആ സമയം വീട്ടിൽ ഉണ്ടായിരിക്കേണ്ടതുണ്ട്,അല്ലെങ്കിൽ മറ്റാരെയിങ്കിലും ചുമതലപ്പെടുത്തിയിരിക്കണം.
കെ എസ് ഇ ബി ബൾബ് വിതരണവുമായി ബന്ധപ്പെട്ടു മുന്നോട് വെക്കുന്ന നിർദേശങ്ങൾ. എന്തൊക്കെ ആണ് എന്നും,ബൾബ് ലഭിക്കാനായി പദ്ധതിയിൽ രെജിസ്റ്റർ ചെയ്യുന്നത് എങ്ങനെ ആണ് എന്നും കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിയ്ക്കും എത്തിക്കുക.
