വിത്തുകൾ പാകുകയും മുളപ്പികുകയും ചെയ്യാനായി കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗ്രോ ബാഗുകൾ ആണ്.ഗ്രോ ബാഗുകൾ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്നത് അത്യാവശ്യം നല്ല വില നൽകി തന്നെയുമാണ്.എന്നാൽ വിത്തുകൾ പാകി മുളപ്പികാനായി മറ്റൊരു വസ്തു പരീക്ഷിക്കാവുന്നതാണ്.വീടുകളിൽ വേസ്റ്റ് ആയി കുമിഞ്ഞു കൂടുകയും,പിന്നീടു കത്തിച്ചു കളയുകയും ചെയ്യുന്ന പേപ്പറുകൾ ഉപയോഗിച്ച് ഗ്രോ ബാഗുകൾ തയാറാക്കാൻ സാധിക്കും.വിത്തുകൾ പാകി തൈ ആകുന്നത് വരെ ഉള്ള ഘട്ടം ഈ വസ്തു ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.കൃഷിയെ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും പേപ്പർ ഗ്രോ ബാഗുകൾ ഒന്ന് പരീക്ഷിക്കാവുന്നതാണ്.
പേപ്പർ ഗ്രോ ബാഗുകൾ തയാറാക്കാനായി ആവശ്യം ഉള്ള വസ്തുക്കൾ കുറച്ചു പേപ്പറുകൾ,ഒരു കത്രിക,പശ,പേപ്പറുകൾ വൃത്താകൃതിയിൽ മുറിക്കാനായി വൃത്താകൃതിയിൽ ഉള്ള കുപ്പിയുടെ അടപ്പ്,തയാറാക്കുന്ന വിധം ഏറ്റവും താഴെയായി നൽകിയിരിക്കുന്ന വീഡിയോയിൽ ലഭ്യമാണ്.ആദ്യം ചെയ്യേണ്ടത് അടപ്പിന് മുകളിൽ പേപ്പർ വെച്ച് അമർത്തുക.വൃത്താകൃതിയിൽ മുറിക്കാനായി അടയാളം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.ശേഷം അടയാളത്തിനു പുറത്തു കുറച്ച ഭാഗം പശ തേച്ചു ഒട്ടിക്കാൻ പാകത്തിന് ബാക്കി വെച്ച് കൊണ്ട് പേപ്പർ മുറിക്കുക.1 സെന്റിമീറ്റർ ഗ്യാപ് മതിയാകും.
തുടർന്ന് സാധാരണ പേപ്പർ കട്ടി കിട്ടനായി രണ്ടായി മടക്കുക.തുടർന്ന് പേപ്പറിന്റെ അറ്റം രണ്ടു മടക്കു വളരെ ചെറുതായി താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ മടക്കി എടുക്കുക.ശേഷം പേപ്പർ വൃത്താകൃതിയിൽ മടക്കി സിലിണ്ടർ രൂപത്തിൽ എടുക്കുക.കൂടുതൽ വ്യക്തതയോടെ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.സംശയങ്ങൾ അഭിപ്രായങ്ങൾ,ഇതിനെ കാൾ മികച്ച മാർഗങ്ങൾ ഉണ്ടെങ്കിൽ അവയും കമന്റിൽ അറിയിക്കുക.ഉപകാരപ്രദം എങ്കിൽ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
