നമ്മുടെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് ആധാർ. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും നമ്മൾ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലാണ് പോയിരുന്നത്. പലപ്പോഴും നീണ്ട വരിയിൽ കത്ത് നിന്നാവും നമ്മുടെ ആധാറിലെ വിവരങ്ങൾ തിരുത്തൽ ഉൾപ്പെടെയുള്ള സേവനങ്ങൾ നമ്മൾ ചെയ്തിരുന്നത്. ഇതിനു വേണ്ടി ഒരു ദിവസത്തെ ജോലി പോലും ചിലർക്കെങ്കിലും ഉപേക്ഷിച്ചു ലീവെടുക്കേണ്ടി വന്നിട്ടുമുണ്ടാവും. ലോക്‌ഡൗണും നിയന്ത്രണങ്ങളുമൊക്കെയായി വീട്ടിലിരിക്കുന്ന ഈ സമയത്തു ഇത്തരത്തിൽ ഒരു സേവനം ആവശ്യമാണെങ്കിൽ പെട്ടത് തന്നെ. എന്നാൽ ആധാറുമായി ബന്ധപ്പെട്ട പല സേവനങ്ങളും നമുക്ക് വീട്ടിലിരുന്നു കൊണ്ട് നമ്മുടെ മൊബൈൽ വഴി ചെയ്യാൻ ഇപ്പോൾ സാധ്യമാണ്.
Playstore ലും Appstore ലും ലഭ്യമായിട്ടുള്ള അപ്പ്ലിക്കേഷന്റെ സഹായത്തോടെ ആധാർ സേവനങ്ങൾ നമുക്ക് വീട്ടിലിരുന്നു നേടാൻ ഇപ്പോൾ സാധിക്കും. പെട്ടെന്നൊരു ഐഡന്റിറ്റി വെരിഫിക്കേഷൻ ആവശ്യമായി വന്നാൽ നമ്മുടെ ആധാർ കാർഡ് കൈയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. പോക്കറ്റിൽ പേഴ്സ് വക്കാൻ മറന്നാലും മൊബൈൽ എടുക്കാൻ നമ്മൾ മറക്കാറില്ല. അത് കൊണ്ട് തന്നെ ഇത്തരം സന്ദർഭത്തിൽ ഈ അപ്ലിക്കേഷൻ നമുക്ക് സഹായകമാകും. നമ്മുടെ ആധാർ കാർഡിന്റെ ഒരു കോപ്പി നമുക്ക് നിമിഷ നേരം കൊണ്ട് ഈ അപ്പ്ലിക്കേഷനിൽ ഡൌൺലോഡ് ചെയ്തെടുക്കാം സാധിക്കും. ഇ-ആധാർ പേപ്പർ ആധാർ പോലെ വാലിഡ് ആണ്. അത് കൊണ്ട് തന്നെ ഈ അപ്പ്ലിക്കേഷനിൽ സേവ് ചെയ്തിരിക്കുന്ന ആധാർ കോപ്പി നമുക്ക് വെരിഫിക്കേഷനായി ഉപയോഗിക്കാം.
ആധാറിലെ വിലാസം തിരുത്തുവാനും മറ്റു പല സേവനങ്ങൾക്കും ഈ അപ്ലിക്കേഷൻ നമ്മുക്ക് സഹായകമാണ്. അപ്പ്ലിക്കേഷന്റെ വിവരങ്ങളും ഇതിലൂടെ എന്തൊക്കെ സേവനങ്ങൾ ലഭ്യമാകുമെന്നും തുടങ്ങിയ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ മുഴുവനായി കാണുക. മൈബൈൽ ആപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്രദമായേക്കാവുന്ന ഈ വീഡിയോ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മറക്കല്ലേ.
