പച്ചക്കറി തൈകള്‍ നടുമ്പോള്‍ ഇത് പോലെ ചെയ്യുക.

പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താതെ മലയാളിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല എന്നത് ഒരു സത്യം തന്നെ ആണ്. പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തി ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. മീനും ഇറച്ചിയും ഒക്കെ രണ്ടു ദിവസം അടുപ്പിച്ചു കഴിച്ചാൽ നമ്മുക്ക് ഒരു വിരസത തോന്നും എന്നത് ആണ് പച്ചക്കറികൾക്ക് മത്സ്യ മാംസാധികളിൽ നിന്ന് വേറിട്ടു നിർത്തുന്ന ഒന്ന്.മാത്രമല്ല നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ആവിശ്യം ആയ വിറ്റാമിനുകൾ പച്ചക്കറിയിൽ നിന്നാണ് ലഭിക്കുന്നത്.ചുരുക്കത്തിൽ പച്ചക്കറി നമ്മുടെ ഭക്ഷണത്തിലെ അഭിഭാജ്യ ഘടകം ആണ്.

പലപ്പോഴും പച്ചക്കറികൾക്ക് ആയി കേരളം ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെ ആണ്. വിഷാംശം ഉള്ള പച്ചക്കറികൾ ആണ് നാം ഇപ്പോൾ ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നത്. ഇത് നമ്മുടെ ശരീരരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രേശ്നങ്ങൾ ചെറുതല്ല.അത്‌ കാൻസർ പോലുള്ള മഹാരോഗങ്ങൾക്ക് പോലും കാരണം ആകുന്നുണ്ട്.അത്‌ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിൽ ആരോഗ്യപ്രേശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും.

ഇതിനുള്ള പരിഹാരം ചെറുത് എങ്കിലും നമ്മുടെ വീട്ടിൽ ചെറിയ ഒരു പച്ചക്കറി തോട്ടം ഉണ്ടാകുക എന്നത് തന്നെ ആണ്. നമ്മുടെ വീട്ടിലെ അന്നന്നത്തെ അടുക്കള ആവിശ്യത്തിനുള്ള പച്ചക്കറികൾ എങ്കിലും വീട്ടിൽ വിളയിക്കാൻ കഴിഞ്ഞാൽ നല്ല ആരോഗ്യത്തോട് ഒപ്പം വിഷരഹിതമായ പച്ചക്കറിയും നമ്മുക്ക് ലഭിക്കും.പച്ചക്കറികൾ കൃഷി ചെയ്യാൻ തീരുമാനിക്കുമ്പോൾ അതിനെ കുറിച്ച് ചിലതൊക്കെ അറിയണം. അതിന്റെ കൃഷി രീതി പഠിക്കണം.അത്‌ അറിഞ്ഞാലേ അത്‌ വിജയം ആകു.

പച്ചക്കറി തൈകൾ നടുമ്പോൾ പല കാര്യങ്ങളും ശ്രെദ്ധിക്കണം. വിത്ത് പാകി മുളപ്പിച്ച തൈകൾ നാലില പാകം ആകുമ്പോൾ മാത്രമേ പറിച്ചു നടാൻ പാടുള്ളു.അതുപോലെ തന്നെ നല്ല ആരോഗ്യതോടെ വളരുന്ന ചെടികൾ മാത്രേ പറിച്ചു നാടാൻ പാടുള്ളു.പറിച്ചു എടുക്കുമ്പോൾ വേര് മുറിഞ്ഞു പോകാതെ ഇരിക്കാൻ ശ്രേദ്ധിക്കണം.പിന്നീട് മണ്ണൊരുക്കണം. അതിനായി ഉണങ്ങിപൊടിച്ച ചാണകം ക്യാമ്പോസ്റ്റ് എന്നിവ എടുകാം.ചെടികൾ വൈകുന്നേരം പറിച്ചു നടാണേ പാടുള്ളു.പറിച്ചു നടും മുൻപ് ആവിശ്യത്തിന് വെള്ളം ഒഴിക്കണ്ടത് അനിവാര്യം ആണ്. കൂടുതൽ വിവരങ്ങൾക്കും തൈകൾ നാടാൻ ഉള്ള രീതിക്കും വേണ്ടി വീഡിയോ കാണാം…

Leave a Reply