മധുര നാരങ്ങ അല്ലെങ്കിൽ മുസംബി നമ്മുടെ വീട്ടിൽ ഗ്രോ ബാഗിൽ വളർത്തി എടുക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും.ബഡ്ഡുകൾ ആയിട്ടുള്ള മുസംബി ചെടികൾ മൂന്നാം വര്ഷം കായ്ച്ചു തുടങ്ങുന്നതാണ്.ഇവ ഗ്രോ ബാഗിലോ വെളിച്ചം നന്നായി ലഭിക്കുന്ന സ്ഥലത്തെ മണ്ണിലോ നാടാൻ സാധിക്കുന്നതാണ്.കായ്ക്കുന്ന വേളയിൽ ഇല പൊഴിയുന്ന രീതി ചെടികളിൽ കാണപ്പെടാറുണ്ട്. ധാരാളമായി കായ്ക്കുന്ന മുസംബി കുട്ടികളിലെയും,മുതിർന്നവരിലേയും ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായകം ആണ്.ചെറു നാരങ്ങാ അടങ്ങുന്ന സിട്രസ് കുടുംബത്തിൽ ഉൾപ്പെടുന്ന മുസംബിയിൽ വിറ്റാമിൻ സി ധാരാളം ആയി അടങ്ങിയിരിക്കുന്നു.
ഗ്രാഫ്ട് ചെയ്ത മുസംബി തൈകൾ ആറാം മാസം മുതൽ ഗ്രോ ബാഗിലോ,തറയിലോ വളർത്താൻ സാധിക്കുന്നതാണ്.ഗ്രോ ബാഗ് തയാറാക്കുമ്പോൾ ബാഗിന്റെ മൂന്നിൽ രണ്ടു ഭാഗം ചകിരി ചോറും,ഒരു ഭാഗത്ത് മാത്രം മണ്ണും ആണ് നിറക്കേണ്ടത്.പരമാവധി വേരോട്ടം ലഭിക്കാനായി ചകിരിച്ചോറ് ഉപയോഗിക്കുന്നത് സഹായകം ആണ്.ചകിരി ചോർ,വേപ്പിൻ പിണ്ണാക്ക്,ചാണകം,അല്ലെങ്കിൽ ആട്ടിൻ കാഷ്ടം പോലുള്ള ജൈവ വളം എന്നിവ നന്നായി മിക്സ് ചെയതു ഗ്രോ ബാഗിൽ നിറക്കുക.തുടർന്ന് തൈ ഗ്രോ ബാഗിൽ നടുക.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.എല്ലാ സാധാരണക്കാർക്കും ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.ഈ വിഷയവുമായി ബന്ധപ്പെട്ടു നിങ്ങളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.താഴെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
