ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉള്ളവർ ജാഗ്രത

അടുത്തിടെയായി ഓൺലൈൻ തട്ടിപ്പുകളുടെയും ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളുടെയും പരാതികൾ വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം സ്വദേശികൾക്കു നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപയാണെങ്കിൽ ഹൈദരാബാദ് സ്വദേശികളായ നാല് പേരിൽ നിന്നായി തട്ടിപ്പു സംഘങ്ങൾ വെട്ടിച്ചത് ഇരുപതു ലക്ഷത്തോളം രൂപയാണ്. ഇതിനായി ഇവർ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചു ഹൈദരാബാദ് പോലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മൊബൈൽ നമ്പർ വെരിഫിക്കേഷന്റെ മറവിലാണ് പുതിയ മാർഗം വഴി ലക്ഷങ്ങൾ തട്ടുന്നത്. ഇവർ ഇതിനായി ഉപയോഗിക്കുന്ന രീതികൾ ആരും വിശ്വസിച്ചു പോകുന്നവയുമാണ്. നമ്മുടെ ഫോൺ നമ്പർ പ്രവർത്തന രഹിതമാകുമെന്ന മുന്നറിയിപ്പ് സന്ദേശത്തിൽ തുടങ്ങുന്ന തട്ടിപ്പ്, ഒടുവിൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ എത്തുന്നു. പതിവായി ഓൺലൈൻ തട്ടിപ്പുകാർ ഇരകൾ ആകുന്നവരെ കബളിപ്പിച്ചു OTP ആണ് തട്ടി എടുത്തു പണം കവരുന്നതെങ്കിൽ, പുതിയ രീതിയിൽ OTP നമ്മൾ കൊടുക്കാതെ തന്നെ അവർ എടുക്കുന്നു എന്നതാണ് പേടിക്കേണ്ട വസ്തുത. അവരുടെ തന്ത്രത്തിൽ വീഴുന്ന ഒരാളുടെ മൊബൈൽ നമ്പർ പ്രവർത്തന രഹിതമാക്കി പകരം അതേ നമ്പറിന്റെ നിയന്ത്രണം സ്വന്തം കൈകളിൽ ആക്കുന്ന ഈ വിരുതന്മാർ പിന്നീട് നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ നമ്മുടെ അക്കൗണ്ടിലെ പണം മുഴുവൻ കവരുന്നു

ഇത്തരത്തിൽ ഒരു തട്ടിപ്പ് അധികം ആരും അറിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും ഒരുപാടു പേർ ഇവരുടെ ചതിയിൽ വീഴാൻ സാധ്യത ഉണ്ട്. എന്നാൽ ഈ പുതിയ തട്ടിപ്പിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ ശ്രെധിച്ചാൽ സാധിക്കും. ഇനി അഥവാ നമ്മൾ ഈ കെണിയിൽ പെട്ടാലും നഷ്ടപ്പെട്ട തുക ഒരു പരിധി വരെ തിരികെ നേടിയെടുക്കാനും വഴിയുണ്ട്. ഇതിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അറിയാൻ താഴെ ഉള്ള വീഡിയോ കാണൂ.

Leave a Reply