അടുത്ത ദിവസങ്ങളിൽ വാട്സാപ്പ് മൊബൈൽ അപ്പ്ലികേഷൻ ഹാക്ക് ആവുന്നു എന്ന പരാതി നിരവധി ആയി ഉയർന്നിരുന്നു.ഇത് പ്രകാരം വാട്സ്ആപ് ടു സ്റ്റെപ് വെരിഫിക്കേഷൻ ഈനേബിൾ ആക്കണം എന്ന കേരള പോലീസിന്റെ പോസ്റ്റ് ഫെയ്സ്ബൂക് പേജിൽ പങ്കു വെക്കുകയുണ്ടായി.വാട്ട്സാപ്പ് ഫോൺ നമ്പറിൽ ലഭിക്കുന്ന ഒ ടി പി അടങ്ങുന്ന നമ്പർ ലഭിക്കാതെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ സാധിക്കുന്നതല്ല.പിന്നെ എങ്ങനെ വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടു എന്നതാണ് കൂടുതൽ ആളുകളെയും കുഴക്കുന്ന ചോദ്യം.ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ് അക്കൗണ്ട് ഉടമകളിൽ കൂടുതൽ സ്ത്രീകൾ ആണ്.എങ്ങനെ ഹാക്ക് ചെയ്യപ്പെടാം എന്നുള്ള സാധ്യത മനസിലാക്കിയിരിക്കുക.
വാട്സ്ആപ്പിൽ ഓൺലൈൻ കാണിക്കാതിരിക്കാൻ,മെസേജ് ഡെലിവർ ചെയ്തത് അയക്കുന്ന ആൾക്ക് മനസിലാക്കാതിരിക്കാൻ ഒക്കെ നിരവധി വാട്സ്ആപ്പിന്റെ എഡിറ്റഡ് ആയിട്ടുള്ള രൂപം ഉള്ള മൊബൈൽ അപ്പ്ലികേഷനുകൾ ഒരുപാടാളുകൾ ഉപയോഗിക്കുന്നുണ്ട്.(യോ യോ വാട്സാപ്പ്)ഒഫിഷ്യൽ വാട്സ്ആപ്പിന്റെ നിർമാതാക്കൾ അല്ല ഇവ നിർമിക്കുന്നത് എന്ന് മാത്രമല്ല ഒരു പക്ഷെ ഹാക്കർമാരാൽ നിര്മിക്കപ്പെട്ട മൊബൈൽ ആപ്പുമാകാം അത്.അതിനാൽ ആ രീതിയിൽ വാട്സ്ആപ്പ് ഹാക്ക്. ചെയ്യപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.
വാട്സ്ആപ്പ് എങ്ങനെയൊക്കെ ഹാക്ക് ചെയ്യപ്പെടാം,അത്തരം സാധ്യതകളെ എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദമായ ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.അഭിപ്രായങ്ങൾ,സംശയങ്ങൾ ഇന്നോവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
