ഏതു മൊബൈലും സ്വയം വാട്ടർപ്രൂഫ് ആക്കാം

മഴക്കാലം ആയതിനാലും അധികം ആളുകൾ മൊബൈൽ ഉപയോഗിക്കുന്നവർ ആയതിനാലും ഈ കാലാവസ്ഥയിൽ പ്രധാനമായും സംഭവിക്കുന്ന ഒരു പ്രശ്‌നം ആണ് സ്വന്തം മൊബൈൽ ഫോണുകൾ നനഞ്ഞു പോകുക എന്നത്.ഈ പ്രശ്നത്തെ വളരെ സിംപിൾ ആയി എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.ഇതിനായി ആവശ്യം ഉള്ളത് സുതാര്യമായ ഒരു പ്ലാസ്റ്റിക് കവർ ആണ്.സാധാരണ കവറിൽ പൊതിഞ്ഞ്.എടുക്കുമ്പോൾ ഉണ്ടാകുന്ന ഭംഗി കുറവ് പോലുള്ള പ്രശ്ങ്ങളെ പരിഹരിക്കാൻ കൂടി ഇങ്ങനെ ചെയ്യുന്നത് ഉപകാരപ്രദമാണ്.ഈ പ്ലാസ്റ്റിക് കവറിനു മുകളിൽ വെക്കുക.

ശേഷം ഫോണിൻറെ അളവിനേക്കാൾ 2 ഇഞ്ച് അധികം വീതം 4 വശത്തും മാർക്ക് ചെയ്ത ശേഷം ഒരു സ്കെയിൽ ഉപയോഗിച്ച് നാളവു വശവും നീളത്തിൽ അടയാളപ്പെടുത്തി താഴെ വീഡിയോയിൽ കാണുന്നത് പോലെ മുറിച്ച് എടുക്കുക.ഇത്തരം രണ്ട പ്ലാസ്റ്റിക്ക് കവറുകൾ ആണ് ഇതിനായി ആവശ്യം ഉള്ളത്.തുടർന്ന് ഈ രണ്ടു പ്ലാസ്റ്റിക്ക് കവറിന്റെയും എല്ലാ വശത്ത് നിന്നും കാൽ ഇഞ്ച് വീതം അകത്തേക്ക് മടക്കി തയ്യൽ മെഷീൻ ഉപയോഗിച്ച് തയ്ച്ച് എടുക്കുക. അടുത്തതായി ആവശ്യം ഉള്ളത് ഒരു സിബ് ആണ്.സിബ്ബിന്റെ ഒരു ഭാഗം കവറിന്റെ നീളം കുറഞ്ഞ ഭാഗവുമായി വെച്ച് തുന്നി പിടിപ്പിക്കുക.ബാക്കി ഇരിക്കുന്ന പ്ലാസ്റ്റിക്ക് കവറിന്റെയും നീളം കുറഞ്ഞ വശം ഇത്തരത്തിൽ സിബ്ബിൽ തുന്നി പിടിപ്പിക്കുക.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യ്മായി മനസിലാക്കാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടാൽ മതി.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply