ഒരു ഇരുമ്പ് കഷ്ണം മാത്രം മതി, പച്ചക്കറികളെല്ലാം നൂറിരട്ടി വിളവ് തരും

എല്ലാ തരത്തിലുള്ള കൃഷികളും ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ പലർക്കുമുള്ള ഒരു പരാതിയാണ് യഥാക്രമം വളരുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നുള്ളത്. പച്ചക്കറികൃഷി ചെയ്യുമ്പോഴും നല്ല വിളവെടുപ്പ് നടത്താൻ നാമോരോരുത്തരും ആഗ്രഹിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും പൂക്കൾ ഉണ്ടാകുന്നതു കൊഴിഞ്ഞു പോകുക, ഇലകൾ മഞ്ഞളിക്കുക, പുഴുക്കൾ ഉണ്ടാകുക എന്നീ പ്രശ്നങ്ങൾ പച്ചക്കറി ചെടിയിൽ കാണുന്നുണ്ട്. പലപ്പോഴും ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലകങ്ങളുടെ കുറവ് കൊണ്ടായിരിക്കും.

മുലകങ്ങൾ ആവശ്യാനുസരണം കൊടുക്കുകയാണെങ്കിൽ ശരിയായ രീതിയിൽ വളരുകയും ശരിയായ വിളവെടുപ്പ് നടത്താനും നമുക്ക് കഴിയും. എന്നാൽ മൂലകങ്ങൾ കൂടിയാലും അതൊരു പ്രശ്നമായി മാറിയേക്കാം. എന്നാൽ നാം ആദ്യം ചെയ്യേണ്ടത് ഒരു ചെടി കണ്ടു കഴിഞ്ഞാൽ അത് ഏത് മൂലകത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് നാം ആദ്യം അറിഞ്ഞിരിക്കണം. എന്നിട്ട് അതിനനുസരിച്ചുള്ള വളപ്രയോഗങ്ങൾ അവയ്ക്ക് നൽകുക.

അതിനായി ചെടികളുടെ ഇലകൾ എടുത്തു നോക്കിയാൽ നമുക്ക് കാണാൻ കഴിയും. ചില ചെടികളുടെ ഇലകളിൽ മഞ്ഞ കളർ കാണുന്നതായി കാണാം. അതായത് ഏതുതരം പച്ചക്കറികൾ ആയാൽ പോലും ഇത്തരത്തിലുള്ള മഞ്ഞകളർ ഉണ്ടായേക്കാം. അത് ഇരുമ്പിന്റെ കുറവുകൊണ്ടാണ് ഇത്തരത്തിലുള്ള മഞ്ഞ കളർ ഇലകളിൽ കാണപ്പെടുന്നത്. അപ്പോൾ ഇരുമ്പിന്റെ കുറവുകൊണ്ടാണ് ചെടികൾ ഇങ്ങനെ മഞ്ഞളിക്കുന്നത് എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇതിനുള്ള പ്രതിവിധിയും കണ്ടെത്താം.

അതു പോലെ തന്നെ പ്ലേസ്റ്റോറിൽ പോയിട്ട് മണ്ണ് എന്നുള്ള ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുക്കുക. എന്നിട്ട് ആ ആപ്ലിക്കേഷനിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ ഏത് മൂലകത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് തീർച്ചയായും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇനി ഇരുമ്പിൻറെ കുറവ് എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്ന് നോക്കാം. ഇപ്പോൾ നമ്മുടെയെല്ലാം വീടുകളിൽ ഓരോ ഇരുമ്പ് കഷണങ്ങൾ, ഇരുമ്പ് ചട്ടികൾ ഒക്കെ വീട്ടിലുണ്ടാകും. നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഇരുമ്പിൻറെ ഒരു കഷണം ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ടു വയ്ക്കുക.

എന്നിട്ട് ഒരു ദിവസം മുഴുവൻ ഇതുപോലെ ഇട്ടു വെച്ച ശേഷം പിറ്റേന്ന് രണ്ടിരട്ടി വെള്ളവും ചേർത്ത് മഞ്ഞളിപ്പുള്ള ചെടികളിൽ തളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇലകളിലെ മഞ്ഞളിപ്പ് പെട്ടെന്നുതന്നെ മാറി കിട്ടുന്നതായിരിക്കും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply