ലോക്കഡോൺ കാലത്ത് ഓണകിറ്റ്

ഓണത്തോടനുബന്ധിച്ചു നിരവധി ആനുകൂല്യങ്ങളും ധനസഹായങ്ങളും സംസ്ഥാന സർക്കാർ വകയായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ആകും ഓണകിറ്റ് ലഭിക്കുക എന്നാണു സർക്കാർ അറിയിപ്പ്.പലവ്യഞ്ജന സാധങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റ് കോവിടിന്റെ പശ്ചാത്തലത്തിൽ വിതരണം ചെയ്യുമ്പോൾ 11 ഇന ആവശ്യവസ്തുക്കൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.പഞ്ചസാര,ചെറുപയർ,വൻപയർ,ശർക്കര,മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,സാമ്പാർ പൊടി,വിളിച്ചെണ്ണ ,സൺഫ്ളവർ ഓയിൽ,പപ്പടം,ഗോതമ്പ് നുറുക്ക്,പായസകിറ്റ് എന്നിവ അടങ്ങുന്നതാകും കിറ്റ്.

ഇത് കൂടാതെ മുൻഗണനേതര വിഭാഗത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ നിരക്കിൽ 15 കിലോ അരിയും ലഭിക്കുന്നതാണ്.ലോക്ക്ഡൗൺ സമയത്ത് 1000 രൂപ വിലയുള്ള കിറ്റ് ആയിരുന്നു എല്ലാവര്ക്കും ലഭിച്ചത്.എന്നാൽ ഓണ കിറ്റിൽ 440 രൂപയുടെ സാധങ്ങളും 60 രൂപയുടെ പാക്കിങ് അടക്കം 500 രൂപ മൂല്യം ഉള്ള കിറ്റ് ആണ് ആളുകളിലേക്ക് എത്തുക.ലോക്ക്ഡൗൺ കാലത്തെ സമാന കിറ്റ് നൽകാം എന്ന് സപ്പ്ലൈകൊ നിർദേശിച്ചെങ്കിലും ചിലവ് കുറക്കണം എന്ന സർക്കാർ നിർദേശം മാനിച്ചു ആളാണ് 500 രൂപ മൂല്യം വരുന്ന കിറ്റ് വിതരണം നടത്തുന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അണ്ണാ യോജന വഴി ഉള്ള റേഷൻ ആനുകൂല്യങ്ങളുടെ വിതരണവും ജൂലൈ 21 മുതൽ നടന്നു വരികയാണ്.അർഹർ കൈപ്പറ്റുന്നതിനൊപ്പം അനർഹർ കൈപ്പറ്റാതിരിക്കാനും നിലവിൽ ശ്രദ്ധിക്കേണ്ടതുണ്ട്.50000 രൂപ പിഴയും,വാങ്ങിയ സാധങ്ങളുടെ മൂല്യത്തിന്റെ ഇരട്ടി തുകയോടൊപ്പം ഒരു വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ആണ്.ഓണവുമായി ബന്ധപ്പെട്ട കൂടുതൽ ആനുകൂല്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply