മുളക് തൈ നടൽ

വീട്ടമ്മമാരെ സംബന്ധിച്ചു വളരെ ആവശ്യം ഉള്ള ഒന്നാണ് പച്ചമുളക്.എന്നാൽ നട്ടു പിടിപ്പിച്ചു അതിൽ നിന്നും പച്ചമുളക് വിളവെടുക്കുക എന്നത് സാധാരണ വീട്ടമ്മമാരെ സംബന്ധിച്ചു വളരെ ശ്രമകരം ആയ ഒരു ജോലി തന്നെ ആണ്.കൂടാതെ മറ്റൊരു പ്രധാന പ്രശ്നം മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന പച്ചമുളകിൽ കെമിക്കൽ കീടനാശിനികൾ എത്രത്തോളം ഉണ്ടാകും എന്നത് നമ്മുടെ ചിന്തക്കും അപ്പുറം ആണ് എന്നതാണ് വാസ്തവം.കെമിക്കൽ കീടനാശിനി കഴിച്ചു മടുത്തവർക്ക് പരീക്ഷിക്കാവുന്ന ചില മുളക് വളർത്തൽ രീതി ആണ് ഇവിടെ പറയുന്നത്.

സാധാരണ മുളക് പൊടി തയാറാക്കാൻ വാങ്ങാറുള്ള മുളക് ആയ വറ്റൽ മുളകും,കാശ്മീരി മുളകും ഓരോന്ന് വീതം എടുക്കുക.ശേഷം ഇവ രണ്ടും ഒരു ഗ്രോബാഗിലേക്കു വിത്തുകൾ പൊട്ടിച്ചു ഇടുക തുടർന്ന് അൽപ്പം മണ്ണ് അതിനു മുകളിലേക്ക് വിത്ത് മറഞ്ഞു കിടക്കാൻ പാകത്തിന് ഇട്ടു കൊടുക്കുക..വിത്ത് പാകുന്ന സമയത്ത് കാര്യമായി വളം ഒന്നും ഇടേണ്ട കാര്യമില്ല.ഒരുപാട് വളം ഇടുകയാണ് എങ്കിൽ ഉറുമ്പ് ശല്യം ഉണ്ടാകാൻ സാധ്യത ഉണ്ട് തൈ മാറ്റി നടുന്ന സമായത്ത് മാത്രം ആണ് വളപ്രയോഗത്തിന്റെ ആവശ്യം വരികയുള്ളൂ.പാകിയ ഗ്രോ ബാഗ് ഉറുമ്പ് ശല്യം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഒരു കാരണം വശാലും വെള്ളം കുത്തനെ ഒഴിക്കാൻ പാടില്ല.സ്പ്രേ ചെയ്യാൻ മാത്രമേ പാടുള്ളു.മണ്ണിൽ കിളിർപ്പിക്കുന്നത് പോലെ തന്നെ സ്യുഡോമോണാസ് ലയനിയോ അല്ലെങ്കിൽ വെള്ളത്തിലോ കുതിർത്ത് കിളിർപ്പിച്ചാലൂം മതിയാകും.5 ദിവസം കൊണ്ട് സാധാരണഗതിയിൽ വിത്ത് മുളച്ചു തൈ ആകുന്നതാണ്.കിളിർത്ത ശേഷം തൈ മാറ്റി നടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനും തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ അറിയുവാനും വേണ്ടി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.

Leave a Reply