2600 രൂപ കോവിഡ് സഹായം

കോവിഡ് 19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സഹായം 2600 രൂപ സഹായം ഉടൻ വിതരണം ആരംഭിക്കാൻ പോകുന്നതാണ്.സാമൂഹ്യ പെൻഷനുകൾ ആണ് ഇത്തരത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ ആവശ്യക്കാരുടെ ബാങ്ക് അകൗണ്ടുകളിൽ ലഭിക്കുക.സാമൂഹ്യ സുരക്ഷ പെൻഷൻ തുക 1200 ആയിരുന്നു മുൻ മാസങ്ങൾ വരെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അത് വർധിപ്പിച്ചു 1300 രൂപ ഇനി മുതൽ ലഭിക്കുന്നതാണ്.അത്തരത്തിൽ രണ്ടു മാസത്തെ പെൻഷൻ തുക 2600 രൂപ കോവിഡ് കാലത്ത് നല്കപ്പെടുകയാണ്.

59 ലക്ഷത്തോളം വരുന്ന സാമൂഹിക പെൻഷൻ വാങ്ങുന്ന ആളുകൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.നാല്പത്തിയെട്ടര ലക്ഷം വരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കും,പത്ത് ലക്ഷത്തോളം വരുന്ന ക്ഷേമനിധി ആനുകൂല്യം വാങ്ങുന്നവർക്കുമാകും ഈ സഹായത്തിന്റെ ഗുണഫലം ലഭിക്കുക.മെയ്,ജൂൺ മാസങ്ങളിലെ തുക വിതരണം ആണ് ഇപ്പോൾ പുനരാരംഭിക്കുക.പെൻഷൻ വിവരങ്ങൾ ഓൺലൈൻ ആയി പരിശോധിക്കാൻ ഉള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്.സേവന വെബ്‌സൈറ്റ് മുഖേന ആണ് ഇത് ചെയ്യേണ്ടത്.

പെൻഷൻ വിവരങ്ങൾ മനസിലാക്കാനുള്ള സേവന സെബ്‌സൈറ്റ് ലഭിക്കാനായി ഗൂഗിളിൽ sevana എന്ന് സേർച്ച് ചെയ്യാം,അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യാം.ലഭിച്ച തുകയുടെ വിവരങ്ങളും,എന്തെങ്കിലും കാരണത്താൽ തുക തടയപ്പെട്ടാൽ അതിന്റെ വിവരണവും,തടയപ്പെട്ടതിന്റെ കാരണം പരിഹരിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.പെൻഷൻ മസ്റ്ററിങ്ങ് നടത്തിയവർക്ക് കുടിശിക ഉള്ള രണ്ട് മാസത്തെ പെൻഷൻ നല്കാൻ ഉള്ള തീരുമാനവും നിലവിൽ വന്നിട്ടുണ്ട്.അതോടൊപ്പം തന്നെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും,പുനർവിവിഹാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നസ ആർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും ഈ ആനുകൂല്യ വിതരണത്തിൽ ഉൾപ്പെടുത്തികൊണ്ട് തുക ലഭിക്കുന്നതാണ്.

ഈ സഹായ വിതരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply