വലിയൊരു പ്രഖ്യാപനം രാജ്യത്ത് പ്രധാനമന്ത്രി നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ, ആഗസ്റ്റ് 15 നു പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കാം എന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്.രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് എന്ന രൂപേണ അവതരിപ്പിക്കപ്പെടുന്ന ആരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതി ആകും ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ.കുറച്ച് സംസ്ഥാനങ്ങളിൽ പരീക്ഷാണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശേഷം ആകും രാജ്യമൊട്ടാകെ പദ്ധതി നിലവിൽ കൊണ്ട് വരണമോ എന്ന കാര്യം തീരുമാനിക്കുക എന്നതാണ് രംഗത്തെ വിദഗ്ദർ പ്രതീക്ഷിക്കുന്നത്.
നാല് ഗുണങ്ങൾ ആണ് ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ കാർഡ് എടുക്കുന്നത് കൊണ്ട് ഒരു പൗരനു ലഭിക്കുന്നത്.1,ഒരു തിരിച്ചറിയൽ രേഖ,2,ഒരു വ്യക്തിയുടെ അസുഖം സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഡിജിറ്റൽ റെക്കോർഡുകൾ ആയി സൂക്ഷിക്കപെടുക,3,ടിജി ഡോക്റ്റർ സംവിധാനം-ഓൺലൈൻ ആയി കൂടി ഡോക്റ്റർമാരുടെ സേവനം ലഭ്യമാക്കുക.4,രാജ്യത്തെ ലഭ്യമായ ആരോഗ്യ സംവിധാങ്ങളുടെ എല്ലാം വിവരങ്ങൾ ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ മുഖേന ലഭ്യമാക്കുക.തുടക്കത്തിൽ മൊബൈൽ ആപ്പിന്റെ സാഹത്തോടെ പ്രവർത്തിക്കുമെങ്കിലും,ശേഷം വെബ്‌സൈറ്റ് വഴി ഉള്ള പ്രവർത്തനവും ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
നിരവധി ഗുണങ്ങൾ ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷനിൽ അംഗം ആകുന്ന ആളുകൾക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷ.വ്യക്തിപരമായ വിവരങ്ങൾ, ഉദാഹരണത്തിന് സ്വന്തം അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കു വെക്കാൻ ആഗ്രഹിക്കാത്ത നിരവധി ആളുകൾ ഉണ്ടായിരിക്കാം, അതിനാൽ തന്നെ ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ നിർബഡ്‌നമായി ചെയ്യണം എന്ന നിബന്ധന ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കുകയാണ് എങ്കിൽ പൂർണ വിജയം ആയിരിക്കും എന്നാണ് നല്ലൊരു ശതമാനം വിദഗ്ധരും അഭിപ്രായപ്പെടുന്നത്.ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കനായി മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.വളരെ ഉപകാരപ്രദം ആയ ഈ വിവിവരം മറ്റുള്ളവരിലേക്കും എത്തിക്കുക.ദേശിയ ഡിജിറ്റൽ ആരോഗ്യ മിഷൻ പദ്ധതി പ്രഖ്യാപനത്തിനായി ആഗസ്റ്റ് 15 വരെ കാത്തിരിക്കാം.