ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.കാലിക്കറ്റ് സർവകലാശാലയുടെ കാഴിൽ അഫിലിയേറ്റ് ചെയ്ത പ്രവർത്തിക്കുന്ന ഗവൺമെന്റ്,എയിഡഡ്,സെല്ഫ് ഫൈനാൻസിംഗ് കോളേജുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ നിലവിൽ സാധിക്കുന്നതാണ്.CAP അഥവാ സെൻട്രലൈസ്ഡ് അലോട്മെന്റ് പ്രോസസ്സ് വഴി ആകും അലോട്ട്മെന്റ് നടക്കുക.യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ സാധ്‌ക്കുന്നതാണ്.അനുബന്ധ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത് കോളേജുകൾ തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ്.

ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്കു 250 രൂപയും,എസ് സി എസ് റ്റി വിഭാഗത്തിന് 115 രൂപയും അപേക്ഷ ഫീസ് നാകേണ്ടതുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17, 2020 ആണ്.അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.കോഴ്‌സുകൾ,അവ ലഭ്യമായ കോളേജുകൽ എന്നിവയുടെ വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കുമ്പോൾ അവ പ്രത്യേകം ശ്രദ്ധിക്കുക.

അപേക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങളും മറ്റും ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കത്തിരിക്കുക.ഒരു വ്ദ്യാർത്ഥി എങ്കിലും ഇല്ലാതെ വീടുകൾ കുറവാണ്.അതിനാൽ മറ്റുള്ളവരിലേക്കും ഈ വിവരം എത്തിക്കാൻ മറക്കാതിരിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply