സംസ്ഥാന സർക്കാരിന്റെ 500 രൂപ വിലമതിക്കുന്ന ഓണകിറ്റ് വിതരണം ഉടൻ തന്നെ ആരംഭിക്കും എന്ന പ്രഖ്യാപനം ഉണ്ടായിരുന്ന സാഹചര്യത്തിൽ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ആണ് നിലവിൽ ഭക്ഷ്യകിറ്റ് ലഭിക്കുന്നത്.450 കോടിയോളം രൂപ വകയിരുത്തി ആണ് കിറ്റ് വിതരണം സാധ്യമാക്കുന്നത്.ഓഗസ്റ്റ് മാസം അവസാനം ആയിരിക്കും വിതരണം ആരംഭിക്കുക.എ പി എൽ ബി പി എൽ വ്യത്യാസം ഇല്ലാതെ കിറ്റുകൾ ലഭ്യമാകുന്നതാണ്.എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിലും കിറ്റുകൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.നഷ്ടപ്പെടാൻ ഉള്ള സാധ്യത എന്താണ് എന്ന് നോക്കാം.
ലോക്ക്ഡൗൺ സമയത്ത് 1000 രൂപയുടെ ഭക്ഷ്യകിറ്റ് വിതരണം നടന്നപ്പോൾ സ്വന്തം കിറ്റുകൾ മറ്റുള്ളവർക്ക് നൽകാൻ ഉള്ള സംവിധാനം നിലവിൽ ഉണ്ടായിരുന്നു.ഓണകിറ്റ് വിതരത്തിലും കിറ്റ് ഡൊണേഷൻ,അഥവാ മറ്റുള്ളവർക്ക് നൽകാൻ ഉള്ള സംവിധാനം ഉണ്ടാകാൻ സാധ്യത ഉണ്ട്.ലോക്ക്ഡൗൺ കിറ്റ് വിതരണ സമയത്ത് റേഷന്കാര്ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറിലേക്ക് കിറ്റ് ഡൊണേറ്റ് ചെയ്യാൻ താപ്പര്യം ഉണ്ടോ എന്ന് അന്വേഷിച്ചുള്ള മെസേജുകൾ ലഭിക്കുകയും,അതിനു മറുപടി നല്കുന്നതിനനുസരിച്ചു കിറ്റുകൾ ലഭിക്കാത്ത മറ്റ് ആവശ്യക്കാർക്ക് നൽകുകയും ആണ് ചെയ്തിരുന്നത്.
അത്തരത്തിൽ ഉള്ള മെസേജുകൾ കിറ്റ് ഡൊണേഷൻ സംവിധാനം ഓണ കിറ്റിന്റെ കാര്യത്തിൽ നിലവിൽ വരികയാണ് എങ്കിൽ ബന്ധിപ്പിച്ചരിക്കുന്ന മൊബൈലിൽ വരാൻ സാധ്യത ഉണ്ട്.കൃത്യമായി വായിച്ച് നോക്കാതെ കിറ്റുകൾ നല്കാൻ താൽപ്പര്യം ഇല്ലാതെ അബദ്ധത്തിൽ മറുപടി നൽകുന്നത് മൂലം കിറ്റുകൾ നഷ്ട്ടപെട്ടെക്കാം.അതിനാൽ വളരെ ശ്രദ്ധിച്ചു,നൽകാൻ താൽപ്പര്യം ഉണ്ടെങ്കിൽ മാത്രം അത്തരം മറുപടികൾ നൽകുക.എന്നാൽ കിറ്റുകൾ വാങ്ങാൻ താൽപ്പര്യം ഇല്ലാത്ത ആൾ ആണ് എങ്കിൽ നിങ്ങളുടെ കിറ്റ് മറ്റാർക്കെങ്കിലും നല്കാൻ ഉള്ള സംവിധാനം നിലവിൽ വരികയാണ് എങ്കിൽ തീർച്ചയായും ചെയ്യുക.ഈ കോവിഡ് കാലത്ത് ഇത്തരം ഭക്ഷണകിറ്റുകൾ പ്രതീക്ഷിച്ച് വിശപ്പടക്കാൻ കാത്തിരിക്കുന്ന നിരവധി പേര് നമ്മുടെ ചുറ്റും ഉണ്ടായേക്കാം.കൂടുതൽ വിവരങ്ങൾ താഴെ നല്കിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
