ഈടും ജാമ്യവും ഇല്ലാതെ 5000 രൂപ മുതൽ1.5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ വായ്‌പ ലഭിക്കുവാൻ അർഹതയുള്ളത് ആർക്കൊക്കെ എന്നും ഏതൊക്കെ ബാങ്കിൽ നിന്നും വായ്‌പ ലഭിക്കും എന്നും അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സർക്കാർ പദ്ധതിയുടെ കീഴിൽ മൊറട്ടോറിയത്തോട് കൂടി വിവിധ ബാങ്കുകളിൽ നിന്നും ലഭിക്കുന്ന ഈ വായ്‌പ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം.
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും അതുകൊണ്ട് അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്കും ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അക്കാദമിക് തലത്തിലുള്ള വിദ്യാഭ്യാസം ഒപ്പം തന്നെ നൈപുണ്യ പരിശീലനം വളരെയധികം പ്രാധാന്യം നൽകുന്ന ആയിട്ട് അസാപ്പ് കേരളയും കാനറ ബാങ്കും ചേർന്ന് സ്കിൽ ഓൺ പദ്ധതി നടപ്പിലാക്കുകയാണ്. പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും ഇതിൻറെ ആനുകൂല്യം ലഭിക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ട മേഖലയിലേക്ക് അധിക നൈപുണ്യം നേടുന്നതിന് പ്രത്യേകിച്ച് ഈടോ ജാമ്യവും ഒന്നുമില്ലാതെ തന്നെ ഇല്ലാതെ 5000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പദ്ധതിപ്രകാരം വായ്പ ലഭിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവാണ് ഈ കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. 2015 ജൂലൈയിലാണ് ലോൺ സ്കീം ആരംഭിച്ചത്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ കീഴിലുള്ള എല്ലാ ബാങ്കുകൾക്കും കൂടാതെ ആർബിഐ അംഗീകാരം ഉള്ള എല്ലാ ബാങ്കുകൾക്കും കൂടാതെ ധനകാര്യസ്ഥാപനങ്ങളും ഈയൊരു കീ സ്കീം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളിൽ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാനും സാധിക്കുന്നതാണ്. ഐടിഐ, പോളിടെക്നിക് സ്ഥാപനങ്ങളിൽ അല്ലെങ്കിൽ കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലും സ്റ്റേറ്റ് മിഷൻ സ്കിൽഡ് മിഷൻ കീഴിലുള്ള കോഴ്സുകൾക്കും ആണ് ഈ വായ്പ ലഭിക്കുന്നത്. പരമാവധി 1.5 ശതമാനം വരെയാണ് അധിക പലിശ ഈടാക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
ഈ പദ്ധതി പ്രകാരമുള്ള വായ്പകൾക്ക് ഈട് നൽകുന്നത് ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് കമ്പനി ആണ്. അപേക്ഷകർ ഇതിനായി ഈട് നൽകേണ്ടതില്ല, അത് വാങ്ങാനുള്ള അവകാശവും ബാങ്കിനില്ല. അസാപ് കേരളയും കാനറ ബാങ്കും ചേർന്ന് നൈപുണ്യ വായ്‌പ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ലോണിന് വേണ്ടി വിദ്യാഭ്യാസ വായ്‌പ ഉള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും. കാനറ ബാങ്ക് വഴി നേരിട്ടോ അല്ലെങ്കിൽ വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ ആണ് വായ്‌പക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
കോഴ്സ് ഫീസ്, പരീക്ഷ ഫീസ്, പഠനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചിലവ് എന്നിവ ഉൾപ്പെടെയാണ് ലോൺ ലഭിക്കുന്നത്. SBI ബാങ്ക് മുഖേനയും സ്കിൽ ലോൺ ലഭിക്കുന്നതാണ്. വ്യാവസായിക പരിശീലന പദ്ധതികൾക്കും ലോൺ ലഭ്യമാണ്. ഈ പദ്ധതി വഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം ലഭിക്കുവാനും ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന ഉദ്യോഗാർഥികൾക്ക് പഠിച്ച് ജോലി ലഭിക്കുവാനും സഹായകമാകും.
